അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കൊച്ചിയിലുമുണ്ട് ‘ഡി കമ്പനി’; കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയ മാഫിയത്തലവന്റെ ഉറ്റസുഹൃത്ത് മലയാളത്തിലെ ന്യൂജെന്‍ നിര്‍മാതാവ്; ദാവൂദുമായി നേരിട്ട് ബന്ധം…

കൊച്ചി: അങ്ങ് മുംബൈയില്‍ മാത്രമല്ല ഇങ്ങ് കൊച്ചിയിലുമുണ്ട് അധോലോകം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്തു നടത്തുന്ന സംഘത്തിന്റെ തലവന്‍ ബിഷു ഷെയ്ഖിനെ കൊച്ചിയില്‍ നിന്നുള്ള സിബിഐ സംഘം അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് സിബിഐ സംഘത്തെ വന്‍കള്ളക്കടത്ത് സംഘത്തിന്റെ തലവനിലേക്ക് എത്തിച്ചത്. സദാ അംഗരക്ഷകരുടെ കാവലില്‍ കഴിയുന്ന ബിഷു ഷെയ്ക്കിനെ കൊല്‍ക്കത്തയില്‍ വെച്ച് സാഹസികമായാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉള്‍പ്പെടെ അന്വേഷിക്കുന്ന പ്രതിയാണിയാള്‍. ദാവൂദ് ഇബ്രാഹിംമിന്റെ ഡി കമ്പനിയില്‍ അംഗമായ ഇയാള്‍ക്ക് പല തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ട്. മയക്കുമരുന്നാണ് പ്രധാന കള്ളക്കടത്തു വസ്തു. അഫ്ഗാനാണ് മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രം. പാകിസ്ഥാനിലെത്തിച്ച ശേഷം അവിടെ നിന്നും…

Read More