വരുന്നു അണ്‍ലോക്ക് 3.0 ! ജിമ്മുകളും തീയറ്ററുകളും തുറന്നേക്കും; സ്‌കൂളുകള്‍ അടുത്ത കാലത്തെങ്ങും തുറന്നേക്കില്ല…

രാജ്യത്ത് ഓഗസ്‌റ്റോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂലൈ 31നാണ് അണ്‍ലോക്ക് 2.0 അവസാനിക്കുന്നത്. ഇന്ത്യ ടുഡേയാണ് അണ്‍ലോക്ക് 3.0യില്‍ പ്രഖ്യാപിച്ചേക്കാവുന്ന ഇളവുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഓഗസ്റ്റ് ഒന്നു മുതല്‍ സിനിമാ ഹാളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള ഇളവുകളും ഇതില്‍ ഉള്‍പ്പെടാം, എന്നാല്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി)കള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക. അണ്‍ലോക്ക് 3.0 ല്‍ ചില നിയന്ത്രണങ്ങള്‍ തുടരും. സ്‌കൂള്‍, മെട്രോ സര്‍വീസുകള്‍ രാജ്യമെമ്പാടും അടച്ചിരിക്കാനാണ് സാധ്യത. സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനിത കാര്‍വാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം (എച്ച്ആര്‍ഡി) സംസ്ഥാനങ്ങളുമായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ മാതാപിതാക്കളില്‍ നിന്ന് പ്രതികരണം തേടുമെന്ന് എച്ച്ആര്‍ഡി മന്ത്രി രമേശ് പൊഖ്രിയാല്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന്, സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ മാതാപിതാക്കള്‍ അനുകൂലിക്കുന്നില്ലെന്ന് മന്ത്രാലയം…

Read More