മും​ബൈ-​ഡ​ല്‍​ഹി എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ! യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍

മും​ബൈ-​ഡ​ല്‍​ഹി എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തി​യ​താ​യി പ​രാ​തി. എ​ഐ​സി 866 വി​മാ​ന​ത്തി​ല്‍​വെ​ച്ച് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാം ​സി​ങ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ഫ് 17 ന​മ്പ​ര്‍ സീ​റ്റി​ല്‍ യാ​ത്ര​ചെ​യ്തി​രു​ന്ന ഇ​യാ​ള്‍ വി​മാ​ന​ത്തി​ന്റെ ത​റ​യി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യും തു​പ്പു​ക​യും ചെ​യ്യു​ന്ന​ത് ക​ണ്ട ക്യാ​ബി​ന്‍ ക്രൂ ​ഇ​യാ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. മ​റ്റു​യാ​ത്ര​ക്കാ​രെ ഇ​യാ​ളു​ടെ അ​രി​കി​ല്‍ നി​ന്ന് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.​തു​ട​ര്‍​ന്ന് പൈ​ല​റ്റി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും, പൈ​ല​റ്റ് വി​മാ​ന​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് ക​മ്പ​നി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം മ​റ്റു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യ​താ​യും അ​വ​രെ അ​സ്വ​സ്ഥ​രാ​ക്കി​യ​താ​യും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഐ​പി​സി സെ​ക്ഷ​ന്‍ 294, 510 വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More