ഷാർജയ്ക്ക് പോകാൻ പറ‍ന്നുയർന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ല്‍ പു​ക; വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ല്‍ പു​ക ക​ണ്ട​തി​നേ തു​ട​ര്‍​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. കൊ​ച്ചി-​ഷാ​ര്‍​ജ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലാ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​ത്രി 10:30ക്കാ​ണ് ചെ​ക്ക് ഇ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ​ത്. 11ഓ​ടെ വി​മാ​നം പു​റ​പ്പെ​ട്ടു. 11:30ഓ​ടെ ക്യാ​ബി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടെ​ന്ന് ഒ​രു യാ​ത്ര​ക്കാ​ര​ന്‍ അ​റി​യി​ച്ചു. പി​ന്നാ​ലെ വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ല്‍ ത​ന്നെ തി​രി​ച്ച് ഇ​റ​ക്കു​ക​യാ​യി​രു​ന്നു. 170 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് പ​ല വി​മാ​ന​ങ്ങ​ളി​ലാ​യി ഷാ​ര്‍​ജ​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ടു. പു​ക ക​ണ്ട വി​മാ​ന​ത്തി​ല്‍ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം നീ​ങ്ങു​ന്ന​ത് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് ! ഗോ ​ഫ​സ്റ്റ് സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ കി​ത​യ്ക്കു​ന്നു. സ​ര്‍​വീ​സു​ക​ള്‍ നി​ല​ച്ച​തോ​ടെ വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് കി​യാ​ല്‍. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കാ​ത്ത​താ​ണ് ക​ണ്ണൂ​രി​നെ ആ​ളി​ല്ലാ വി​മാ​ന​ത്താ​വ​ള​മാ​ക്കി​യ​തി​ന്റെ മു​ഖ്യ കാ​ര​ണം എ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 2018 ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് അ​ബു​ദാ​ബി​യി​ലേ​ക്ക് ആ​ദ്യ വി​മാ​നം ക​ണ്ണൂ​രി​ല്‍ നി​ന്നു പ​റ​ന്നു​യ​രു​മ്പോ​ള്‍ ഒ​രു നാ​ടി​ന്റെ യാ​ത്ര സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. മ​ല​ബാ​റി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഈ ​വി​മാ​ന​താ​വ​ളം കാ​വാ​ട​മാ​കു​മെ​ന്നും ക​രു​തി. ആ​ദ്യ വി​മാ​നം പ​റ​ന്നു 10 മാ​സം കൊ​ണ്ട് പ്ര​തി​ദി​ന സ​ര്‍​വീ​സ് 50ലേ​ക്ക് ഉ​യ​ര്‍​ന്നു, ആ​ഴ്ച്ച​യി​ല്‍ 65 രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സ് എ​ന്ന നേ​ട്ട​വും കി​യാ​ല്‍ സ്വ​ന്ത​മാ​ക്കി. ഈ ​കാ​ല​യ​ള​വി​ല്‍ 10 ല​ക്ഷം പേ​രും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്തു. എ​ന്നാ​ല്‍ അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ക​ണ്ണൂ​ര്‍ വി​മാ​ന താ​വ​ളം മു​ന്നോ​ട്ടു പോ​കാ​നാ​വാ​തെ കി​ത​യ്ക്കു​ക​യാ​ണ്. പ്ര​തി​മാ​സം…

Read More

മും​ബൈ-​ഡ​ല്‍​ഹി എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ! യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍

മും​ബൈ-​ഡ​ല്‍​ഹി എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തി​യ​താ​യി പ​രാ​തി. എ​ഐ​സി 866 വി​മാ​ന​ത്തി​ല്‍​വെ​ച്ച് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാം ​സി​ങ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ഫ് 17 ന​മ്പ​ര്‍ സീ​റ്റി​ല്‍ യാ​ത്ര​ചെ​യ്തി​രു​ന്ന ഇ​യാ​ള്‍ വി​മാ​ന​ത്തി​ന്റെ ത​റ​യി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യും തു​പ്പു​ക​യും ചെ​യ്യു​ന്ന​ത് ക​ണ്ട ക്യാ​ബി​ന്‍ ക്രൂ ​ഇ​യാ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. മ​റ്റു​യാ​ത്ര​ക്കാ​രെ ഇ​യാ​ളു​ടെ അ​രി​കി​ല്‍ നി​ന്ന് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.​തു​ട​ര്‍​ന്ന് പൈ​ല​റ്റി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും, പൈ​ല​റ്റ് വി​മാ​ന​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് ക​മ്പ​നി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം മ​റ്റു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യ​താ​യും അ​വ​രെ അ​സ്വ​സ്ഥ​രാ​ക്കി​യ​താ​യും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഐ​പി​സി സെ​ക്ഷ​ന്‍ 294, 510 വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ യു​വാ​വി​ന്റെ വ്യ​ത്യ​സ്ഥ​മാ​യ വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ! സ്വീ​ക​രി​ച്ച് യു​വ​തി; വീ​ഡി​യോ വൈ​റ​ല്‍…

വ്യ​ത്യ​സ്ഥ​മാ​യ രീ​തി​യി​ല്‍ വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ന്ന​ത് ഇ​ക്കാ​ല​ത്ത് ഒ​രു ട്രെ​ന്‍​ഡാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ന​ട​ന്ന ഒ​രു വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. വി​മാ​ന​ത്തി​ന​ക​ത്തു​വെ​ച്ച്, മു​ട്ടു​കു​ത്തി, പ്രി​യ​പ്പെ​ട്ട​വ​ള്‍​ക്കു മു​ന്നി​ല്‍ വി​വാ​ഹാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍. ല​ണ്ട​നി​ല്‍​നി​ന്നും മും​ബൈ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു യു​വ​തി. മും​ബൈ​യി​ല്‍​നി​ന്നും ഹൈ​ദ​രാ​ബാ​ദി​നു പോ​യി അ​വി​ടെ​നി​ന്നും പ്രി​യ​പ്പെ​ട്ട​വ​ള്‍ ക​യ​റി​യ മും​ബൈ വി​മാ​ന​ത്തി​ല്‍ തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു യു​വാ​വ്. എ​യ​ര്‍ ഇ​ന്ത്യാ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​ശേ​ഷ​മാ​യി​രു​ന്നു യു​വാ​വ് അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ, മ​റ്റു യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​വാ​ത്ത വി​ധ​ത്തി​ല്‍ വി​വാ​ഹാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി​യ​ത്. ജ​നു​വ​രി ര​ണ്ടി​നാ​യി​രു​ന്നു ആ​കാ​ശ​ത്തു വെ​ച്ച് ഈ ​യു​വാ​വ് വി​വാ​ഹാ​ഭ്യ​ര്‍​ത്ഥ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ എ​യ​ര്‍ ഇ​ന്ത്യ ത​ന്നെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. വി​മാ​നം പ​റ​ന്നു കൊ​ണ്ടി​രി​ക്കെ​യാ​ണ്, യു​വാ​വ് ത​ന്റെ വി​വാ​ഹ അ​ഭ്യ​ര്‍​ത്ഥ​ന എ​ഴു​തി​യ പി​ങ്ക് ക​ട​ലാ​സ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​ക്കൊ​ണ്ട് യു​വ​തി​യു​ടെ സീ​റ്റി​ന​ടു​ത്തേ​ക്ക് വ​ന്ന​ത്. യു​വാ​വി​നെ ക​ണ്ട് അ​മ്പ​ര​പ്പോ​ടെ നി​ല്‍​ക്കു​ന്ന യു​വ​തി​യെ വീ​ഡി​യോ​യി​ല്‍ കാ​ണാം.…

Read More

തി​രു​വ​ന​ന്ത​പു​ര​ത്തു രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​ന്ന് ബ​ഹ്റിനി​ലേ​ക്കും ദ​മാ​മി​ലേ​ക്കും വി​മാ​ന സ​ർ​വീ​സ്; ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ര​​​ണ്ട് അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​ർ​​​വീ​​​സ് കൂ​​​ടി തു​​​ട​​​ങ്ങു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ബ​​​ഹ്റി​​​ൻ സ​​​ർ​​​വീ​​​സ് ഈ ​​​മാ​​​സം 30 മു​​​ത​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ദ​​​മാം സ​​​ർ​​​വീ​​​സ് ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ലും ആ​​​രം​​​ഭി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ബ​​​ഹ്റി​​​ൻ സ​​​ർ​​​വീ​​​സ് ബു​​​ധ​​​ൻ, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 05.35നു ​​​പു​​​റ​​​പ്പെ​​​ട്ട് 08.05ന് (​​​പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം) എ​​​ത്തി​​​ച്ചേ​​​രും. തി​​​രി​​​കെ ബ​​​ഹ്റി​​​നി​​​ൽ നി​​​ന്ന് രാ​​​ത്രി 09.05 നു ​​​പു​​​റ​​​പ്പെ​​​ട്ട് പു​​​ല​​​ർ​​​ച്ചെ 04.25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ദ​​​മാം വി​​​മാ​​​നം ചൊ​​​വ്വ, വ്യാ​​​ഴം, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 05.35ന് ​​​പു​​​റ​​​പ്പെ​​​ട്ട് 08.25ന് ​​​എ​​​ത്തും. തി​​​രി​​​കെ ദ​​​മാ​​​മി​​​ൽ നി​​​ന്ന് രാ​​​ത്രി 09.25ന് ​​​പു​​​റ​​​പ്പെ​​​ട്ടു പു​​​ല​​​ർ​​​ച്ചെ 05.05ന് ​​​എ​​​ത്തി​​​ച്ചേ​​​രും. 180 പേ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന ബോ​​​യിം​​​ഗ് 737-800 വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് സ​​​ർ​​​വീ​​​സി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ര​​​ണ്ട് സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ബ​​​ഹ്റിൻ സെ​​​ക്ട​​​റി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ എ​​​യ​​​ർ​​​ലൈ​​​ൻ ആ​​​യി​​​രി​​​ക്കും എ​​​യ​​​ർ ഇ​​​ന്ത്യ…

Read More

പൈലറ്റേ വിമാനം തിരികെ പറത്തിക്കോ…തനിക്ക് കോവിഡാണ് ! റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ പോയ വിമാനം യാത്രയ്ക്കിടെ എയര്‍ ഇന്ത്യ തിരികെ വിളിച്ചു…

റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനായി ന്യൂഡല്‍ഹിയില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കു പോയ എയര്‍ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി യാത്രയായ വിമാനത്തിലെ പൈലറ്റിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെ ന്യൂഡല്‍ഹിയില്‍നിന്നു തിരിച്ച വിമാനമാണു തിരികെവിളിച്ചത്. ജോലിക്കാര്‍ മാത്രമാണു വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റിന്റെ സ്രവപരിശോധനാഫലം പോസിറ്റീവാണെന്നു വ്യക്തമായ സാഹചര്യത്തില്‍ ദൗത്യം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ച വിമാനം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തി. പൈലറ്റിനെ ആശുപത്രിയിലാക്കുകയും ജോലിക്കാര്‍ അടക്കമുള്ളവരെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായും അധികൃതര്‍ പറഞ്ഞു. പൈലറ്റുമാര്‍ ഉള്‍പ്പെടെ നിരവധി വിമാനജീവനക്കാര്‍ക്കാണ് ഇന്ത്യയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വിമാനജോലിക്കാര്‍ക്കായി ഡല്‍ഹിയില്‍ മാത്രം പ്രതിദിനം ഇരുനൂറോളം കോവിഡ് പരിശോധനകളാണ് നടക്കുന്നത്. പൈലറ്റിന്റെ പരിശോധനാഫലം ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് ഇന്നലത്തെ സംഭവത്തിനു വഴിവച്ചതെന്നു…

Read More

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു ! രോഗബാധിതര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ച വിമാനങ്ങളില്‍ ഉണ്ടായിരുന്നവര്‍…

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാരും എഞ്ചിനീയറും ടെക്‌നീഷ്യനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. എയര്‍ലൈനിലെ 77 പൈലറ്റുമാരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പൈലറ്റുമാരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് വിവരം. ഇവരെല്ലാം മുംബൈയില്‍ നിന്നുള്ളവരാണ്. രോഗം ബാധിച്ച അഞ്ച് പൈലറ്റുമാരും ബോയിംഗ് 787 ഡ്രീംലൈനറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നവരാണ്. ഇവരില്‍ ആരെങ്കിലും അവസാനമായി വിമാനം ഓടിച്ചത് ഏപ്രില്‍ 20 നായിരുന്നു. ലോക്ക്ഡൗണ്‍ സമയത്തും എയര്‍ ഇന്ത്യ സേവനം നടത്തിയിരുന്നു, തുടക്കത്തില്‍ ഇറ്റലി, ഇറാന്‍ എന്നിവയുള്‍പ്പെടെ കോവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായിരുന്നു. ഗള്‍ഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മെയ് ഏഴു മുതല്‍ ഘട്ടം ഘട്ടമായുള്ള…

Read More

കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താന്‍ തയ്യാറായി എയര്‍ഇന്ത്യ പൈലറ്റുമാര്‍ ! മുമ്പു പ്രഖ്യാപിച്ച സമരം മാറ്റിവച്ചത് കേരളത്തോടുള്ള സഹാനുഭൂതിയില്‍…

ന്യൂഡല്‍ഹി:കേരളത്തിനായി ശമ്പളമില്ലാതെ വിമാനം പറത്താന്‍ സമ്മതമറിയിച്ച് എയര്‍ഇന്ത്യ പൈലറ്റുമാര്‍. ഫ്ളൈയിങ് അലവന്‍സ് ഉടന്‍ നല്‍കാത്ത പക്ഷം വിമാനം പറത്തല്‍ നിര്‍ത്തിവെച്ചുകൊണ്ട് സമരത്തിലേക്ക് നീങ്ങാനിരുന്ന പൈലറ്റുമാരാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കു വേണ്ടി സമരം മാറ്റിവെച്ചിരിക്കുന്നത്. സമരം മാറ്റിവെയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കി ഇന്ത്യന്‍ കോമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍(ഐസിപിഎ) പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തെഴുതി. വിമാനം പറത്തല്‍ നിര്‍ത്തിവെയ്ക്കുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ആളുകളെ കൊണ്ടുവരുന്നതിനായി അധികം വിമാനങ്ങള്‍ പറത്താനോ, സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയാറാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. എയര്‍ബസ് 320, ബോയിങ് 787 എന്നിവയിലെ ഐസിപിഎ പൈലറ്റുമാര്‍ ഓപ്പറേഷന്‍ മദദിലും ഓപ്പറേഷന്‍ സഹയോഗിലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Read More

ആല്‍പ്‌സില്‍ നിന്നു കണ്ടെടുത്ത മൃതശരീരങ്ങളില്‍ അരനൂറ്റാണ്ടു മുമ്പ് വിമാനാപകടത്തില്‍ മരിച്ച മഹാശാസ്ത്രജ്ഞന്‍ ഹോമി. ജെ. ഭാഭയുടെ ശരീരവും ?

ഫ്രാന്‍സ്: ആല്‍പ്‌സ് പര്‍വതനിരയിലെ മോണ്ട് ബ്ലാങ്കില്‍ നിന്നും കണ്ടെടുത്ത മനുഷ്യശരീര അവശിഷ്ടങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇന്ത്യയുടെ ആണവപദ്ധതികളുടെ പിതാവായ ഹോമി ജെ ഭാഭയും 11 മലയാളികളമടക്കം 117 പേര്‍ മരിച്ച 1966ലെ എയര്‍ഇന്ത്യാ വിമാനപകടത്തില്‍ ഇനിയും ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ജര്‍മ്മനിയില്‍ നിന്ന് കപ്പല്‍ കൊണ്ടുവരാനായി പോയ 11 മലയാളികളാണ് അന്ന് അപകടത്തില്‍ മരിച്ചത്. മദ്രാസിലെ സൗത്ത് ഇന്ത്യ ഷിപ്പിങ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. വിയന്നയില്‍ നടക്കുന്ന രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് അന്ന് ഹോമി ഭാഭ പുറപ്പെട്ടത്. ഭാഭയെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് ഒരു സിഐഎ ചാരന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൈലറ്റിന്റെ ഭാഗത്തുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ വിമാനാപകടത്തിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എന്നാണ് നിഗമനം. വിമാനാപകട അവശിഷ്ടങ്ങളില്‍…

Read More