ഷീടാക്സിക്ക് പിന്നാലെ ഷീ ​ലോ​ഡ്ജ്; നഗരത്തിൽ എത്തുന്ന സ്ത്രീകൾ തനിച്ച് താസിക്കാൻ സുരക്ഷിതമായ ഒരിടം എന്നതാണ് ഷീ ലോഡ്ജ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ പ​ദ്ധ​തി​യി​ൽ സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് ന​ൽ​കു​ന്ന പ്ര​ഥ​മ പ​രി​ഗ​ണ​ന​യാ​യാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഷീ ​ലോ​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്.

പു​തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത മേ​രി തോ​മ​സി​ന്‍റെ ആ​ദ്യ​ത്തെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഷീ ​ലോ​ഡ്ജ് നി​ർ​മി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നും മ​റ്റു​മാ​യി എ​ത്തു​ന്ന നി​ര​വ​ധി സ്ത്രീ​ക​ളാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ത​നി​ച്ച് ത​ങ്ങാ​ൻ ഇ​ട​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്.

ബ​സ് സ്റ്റാ​ൻ​ഡി​നു വ​ട​ക്കു​ഭാ​ഗ​ത്താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു അ​നു​വ​ദി​ച്ചു​കി​ട്ടി​യ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണു ഷീ ​ലോ​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഷോം​പ്പിം​ഗ് കോം​പ്ല​ക്സും ഇ​പ്പോ​ൾ അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നും സ്ഥ​ലം മാ​റ്റി​വെ​ക്കു​ന്നു​ണ്ട്. ര​ണ്ട്, മൂ​ന്ന് നി​ല​ക​ളി​ലാ​യാ​ണു ഷീ ​ലോ​ഡ്ജ് പ്ര​വ​ർ​ത്തി​ക്കു​ക.

Related posts