കേരളത്തില്‍ എത്തിച്ച വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപകമായ തകരാര്‍ ! എറണാകുളം,ചാലക്കുടി മണ്ഡലങ്ങളില്‍ മാത്രം തകരാറിലായത് 307 യന്ത്രങ്ങള്‍; ആശങ്കയില്‍ ഉദ്യോഗസ്ഥര്‍…

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വെറും മൂന്നു ദിവസം മാത്രം ശേഷിക്കെ ഉപയോഗിക്കാനായി തയ്യാറാക്കി വെച്ചിരുന്ന വോട്ടിംഗ്,വിവിപാറ്റ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങള്‍ക്കു ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്. ഇതുമൂലം പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം ക്രമീകരിക്കുന്നത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പല ജില്ലകളിലും യന്ത്രങ്ങള്‍ക്കു കേടുപാടുണ്ടെന്നു ബോധ്യമായതോടെ പ്രശ്നം പരിഹരിക്കാന്‍ ഇന്നലെ രാത്രി 9.30നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിംഗ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ചു. 1,500 വിവിപാറ്റ് യന്ത്രങ്ങള്‍ റോഡ് മാര്‍ഗവും എത്തിച്ചു. ഇവ ജില്ലകളിലേക്കു കൈമാറി അടിയന്തരമായി സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിക്കാനാണ് നിര്‍ദ്ദേശം. എറണാകുളം കലക്ടറേറ്റില്‍ പ്രത്യേക ക്യാമ്പ് തുറന്നാണ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വന്‍ സുരക്ഷാ വലയം തീര്‍ത്താണ് കലക്ടറേറ്റില്‍ ഇവയുടെ പരിശോധന. പുതുതായി കൊണ്ടുവന്ന വിവിപാറ്റ്…

Read More