പുകയുന്ന അഗ്നിപര്‍വതം സുന്ദരമായ ഹവായ് ദ്വീപ് ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുമോ ? അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ ദ്വീപില്‍ വിള്ളലുകള്‍; ഭൂകമ്പപ്പേടിയില്‍ ജനങ്ങള്‍…

ഹോണോലുലു: അമേരിക്കന്‍ സ്‌റ്റേറ്റും ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിലുമൊന്നായ ഹവായ് ലോകത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ ? കഴിഞ്ഞ ഒരാഴ്ചയായി ലോകമാകമാനം ഉയരുന്ന ചോദ്യമാണിത്. നാലു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ ഹവായ് ദ്വീപ് വിറച്ചിരുന്നു. ഹവായിയിലെ ബിഗ് ഐലന്‍ഡിലുള്ള ഏറ്റവും സജീവ അഗ്‌നിപര്‍വതമായ കിലോയയാണ് ഇപ്പോഴും ആശങ്കയുടെ ലാവ പുറന്തള്ളിക്കൊണ്ടിരിക്കുന്നത്. അഗ്‌നിപര്‍വതത്തോടു ചേര്‍ന്നു പലയിടത്തും പുതിയ വിള്ളലുകള്‍ രൂപപ്പെടുകയാണ്. ഇവയ്ക്കുള്ളില്‍ നിന്നു ചുട്ടുപഴുത്ത ലാവയും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ഇത് എത്രനാള്‍ തുടരും, ഇനിയും ഭൂകമ്പമുണ്ടാകുമോ എന്ന കാര്യങ്ങളില്‍ മറുപടി പറയാനാതാകെ വിയര്‍ക്കുകയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ. സൂനാമി ഭീഷണിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അഗ്‌നിപര്‍വതബാധിത മേഖലകളില്‍ നിന്നു ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനാകാത്തതും ആശങ്ക പടര്‍ത്തുന്നുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിത്തെറിച്ച കിലോയ അഗ്നിപര്‍വതമാണ് ഹവായിയെ ആശങ്കയിലാക്കുന്നത്. ലാവ ജനവാസമേഖലകളിലേക്കും എസ്റ്റേറ്റുകളിലേക്കും ഒലിച്ചിറങ്ങിയതോടെ ഒഴിപ്പിക്കലും ആരംഭിച്ചു. വിഷവാതകങ്ങളും ഭീഷണിയായി ദ്വീപില്‍ നിറഞ്ഞു.…

Read More