ആശുപത്രിയിലെ മാലിന്യത്തിന്റെ ലൈവ് വൈറലായി ! മാലിന്യക്കുരുക്ക് തീര്‍ക്കാന്‍ 91 ലക്ഷം അനുവദിച്ച് മന്ത്രി ശൈലജ; മന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പ്രശംസ

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഇട്ട ഫേസ്ബുക്ക് ലൈവ് ഒടുവില്‍ ഫലം കണ്ടു. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ രംഗത്തെത്തി. മാലിന്യം സംസ്‌ക്കരിക്കാനായി 91 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാലിന്യ പ്രശ്നം പറയാനെത്തിയ വിദ്യാര്‍ത്ഥികളെ ആശുപത്രി സൂപ്രണ്ട് പുറത്താക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചെന്ന് കെ കെ ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം; പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യം പൊട്ടി ഒഴുകുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതിന് മുമ്പ് ഈ പ്രശ്നത്തിന് താത്ക്കാലികമായി പരിഹാരം കണ്ടിരുന്നു. എന്നാല്‍ വീണ്ടും ഇതുണ്ടായതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോടും ജില്ല…

Read More

ഇതൊക്കെ ഇതിന്റെ ഒരു ഭാഗം അല്ലേ ! ആശുപത്രിയിലെ മാലിന്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മാലിന്യത്തിനു പകരം വിദ്യാര്‍ഥികളെ പുറത്താക്കി ആശുപത്രി സൂപ്രണ്ടിന്റെ ശുദ്ധീകരണം; വീഡിയോ വൈറലാകുന്നു

ഗവണ്‍മെന്റ് ആശുപത്രികളിലെ വൃത്തിഹീനത പലപ്പോഴും ചര്‍ച്ചയാകാറുണ്ടെങ്കിലും ഒരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടാകാറില്ലെന്നതാണ് വാസ്തവം. ആശുപത്രിയില്‍ കൂടിക്കിടക്കുന്ന മാലിന്യം പ്രശ്‌നം ചൂണ്ടിക്കാണിച്ച വിദ്യാര്‍ഥികളെ സൂപ്രണ്ട് മുറിയില്‍ നിന്നു പുറത്താക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിന്റെ കസിനെ കാണാനായിരുന്നു ഫര്‍സാന പര്‍വിനും സുഹൃത്ത് ജയകൃഷ്ണനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയത്. രോഗികളെ കിടക്കുന്ന വാര്‍ഡിലെ ദുര്‍ഗന്ധത്തെ കുറിച്ചന്വേഷിച്ചപ്പോളാണ് ആശുപത്രിയിലെ മാലിന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. തുടര്‍ന്ന് ഫര്‍സാന ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. ആശുപത്രി ഏങ്ങനെ വൃത്തിയുള്ളതായി സൂക്ഷിക്കണം ? അനുഭാവ പൂര്‍ണ്ണവും മാന്യവുമായ പരിചണം ലഭിക്കുന്നതിനുള്ള അവകാശത്തെ കുറിച്ചും രോഗികളും കൂട്ടുകിടക്കുന്നവരും പാലിക്കേണ്ട കടമകള്‍, ഉത്തരവാദിത്വം,അവകാശങ്ങള്‍ എന്നീങ്ങനെ തുടങ്ങി ആശുപത്രിയിലെഴുതിയ ബോര്‍ഡുകള്‍ ചൂണ്ടിക്കാണിച്ചാണ് ഫര്‍സാന തന്റെ വീഡിയോ ലൈവ് തുടങ്ങുന്നത്. തുടര്‍ന്ന് രോഗികിടക്കുന്ന പേ വാര്‍ഡിന് പുറത്തുള്ള മാലിന്യ കൂമ്പാരം ചൂണ്ടിക്കാണിക്കുന്നു. മുറിക്ക് കുറച്ച് ദൂരെയായാണ്…

Read More