കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി…

കോട്ടയം: കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയര്‍പോര്‍ട് ടാക്‌സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്പോഴായിരുന്നു അപകടം. എന്‍ഡിആര്‍എഫും പോലീസും നടത്തിയ തെരച്ചിലാണ് കാര്‍ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാരനെ മല്ലപ്പള്ളിയില്‍ ഇറക്കിയശേഷം മണര്‍ക്കാട് ഏറ്റുമാനൂര്‍ റോഡിലൂടെ പോകുമ്പോള്‍ പാലമുറിയില്‍വച്ചാണ് അപകടമുണ്ടായത്. മീനച്ചിലാറിന്റെ കൈവഴിയായ മീനന്തയാറില്‍നിന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. വാഹനം ഒഴുക്കില്‍പ്പെട്ടതോടെ കാര്‍ നിര്‍ത്തിയ ജസ്റ്റിന്‍ പുറത്തിറങ്ങി നാട്ടുകാരുടെ സഹായം തേടി. ക്രെയിന്‍ വരുത്തി കാര്‍ വലിച്ചുകയറ്റാനായിരുന്നു ശ്രമം. ക്രെനില്‍നിന്നുള്ള വടം കാറില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറും ജസ്റ്റിനും ഒഴുക്കില്‍ അകപ്പെട്ടത്.

Read More

ദാഹിച്ചു വലഞ്ഞാല്‍ പിന്നെ എന്തു ചെയ്യും ! വഴിയിലൂടെ നടന്നുപോയവരോട് വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന അണ്ണാന്‍; കൗതുകദൃശ്യം വൈറലാകുന്നു…

ദാഹിച്ചു വലഞ്ഞ അണ്ണാന്‍ വഴിയിലൂടെ നടന്നുപോയ മനുഷ്യനോട് വെള്ളം ചോദിച്ചു വാങ്ങിക്കുടിക്കുന്ന ദൃശ്യങ്ങള്‍ കൗതുകമാവുന്നു. ഒരാള്‍ വെള്ളക്കുപ്പിയുമായി നടന്നു പോകുന്നതിനിടയിലാണ് അണ്ണാന്‍ പിന്നാലെയെത്തിയത്. പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയായയിരുന്നു അണ്ണാന്‍ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. അണ്ണാന്റെ ചെയ്തികള്‍ കണ്ട് വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലുള്ള വെള്ളം പകര്‍ന്നു നല്‍കി. പിന്‍കാലില്‍ നിവര്‍ന്നു നിന്ന് കുപ്പിയിലെ വെള്ളം മതിവരുവോളം കുടിച്ച ശേഷമാണ് അണ്ണാന്‍ പിന്‍മാറിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

Read More

രാത്രിയില്‍ യാത്രക്കാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ എ സി കോച്ചിലേക്ക് ഇരച്ചു കയറി വെള്ളം; നനഞ്ഞു കുളിച്ച് യാത്രക്കാര്‍; വീഡിയോ കാണാം…

ട്രെയിനിന്റെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ വെള്ളം ഇരച്ചു കയറിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഘമിത്ര എക്‌സ്പ്രസിലായിരുന്നു സംഭവം. ശനിയാഴ്ച ബംഗളുരുവില്‍ നിന്നും പട്‌നയിലേക്കുള്ള യാത്രയ്ക്കിടെയാണ് യാത്രക്കാര്‍ ദുരിതത്തിലായത്. രാത്രി ആയതോടെ എ വണ്‍ കംപാര്‍ട്ട്‌മെന്റിന്റെ വെന്റിലേഷനില്‍ കൂടി വെള്ളം പാഞ്ഞെത്തുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ചോര്‍ച്ചയില്‍ യാത്രക്കാരും സാധനങ്ങളും നനഞ്ഞ് കുതിര്‍ന്നു. ആശങ്കയിലായ യാത്രക്കാര്‍ ഉടന്‍ തന്നെ അപായ സൈറണ്‍ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. ടിടിഇ കംപാര്‍ട്ട്‌മെന്റിലെത്തി യാത്രക്കാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചതും പ്രതിഷേധം വര്‍ധിപ്പിച്ചു. എസി മെക്കനിക്ക് ട്രെയിനില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ല. യാത്രക്കാരില്‍ ഒരാളാണ് ഇതിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ശുചിമുറിയിലെ വെള്ളമാണ് കോച്ചിലേക്ക് എത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുകളിലെ ബര്‍ത്തിന് സമീപത്ത് നിന്നും വെള്ളം ചീറ്റുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സൗകര്യാര്‍ത്ഥം എസി ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത് മര്യാദകേടാണെന്നും ഇന്ത്യന്‍ റെയില്‍വേ കുറച്ച്…

Read More

രണ്ട് ഓലക്കീറുണ്ടെങ്കില്‍ എവിടെ വെള്ളമുണ്ടെന്ന് ബിബിന്‍ പറയും; ഏഴു വര്‍ഷത്തിനിടെ സ്ഥാനം കണ്ടത് 800 കിണറുകള്‍ക്ക്; ബിബിന്‍ കുറ്റിയടിച്ചാല്‍ അതു പാഴാകില്ലെന്നുറപ്പ്…

എറണാകുളം: ജലക്ഷാമം കൊണ്ട് നട്ടംതിരിയുന്നവര്‍ക്ക് ആശ്വസമാകുകയാണ് ബിബിന്‍ എന്ന യുവാവ്. രണ്ടു ഓലക്കഷണവുമായി വന്നു ബിബിന്‍(24) സ്ഥാനം കണ്ടാല്‍ സംശയിക്കേണ്ട, കിണറ്റില്‍ വറ്റാത്ത വെളളം കിട്ടും. ചാലക്കുടി ചാലക്കുടി രണ്ടുകൈ വലരിയില്‍ ബിബിന്‍ വെറും കൈയോടെ വന്നു കുറ്റിയടിച്ചാലും പാഴാകാറില്ല. ഏഴു വര്‍ഷത്തിനുള്ളില്‍ എണ്ണൂറിലേറെ കിണറുകളുടെ സ്ഥാനമാണു നിര്‍ണിയിച്ചത്. ഇവയില്‍ 98 ശതമാനത്തിലും ഇപ്പോഴും വെള്ളമുണ്ട്. വെള്ളമുള്ള സ്ഥലങ്ങള്‍ക്കു മുകളിലൂടെ നടന്നാല്‍ സ്വഭാവികമായും ഓല മറിഞ്ഞു വീഴുമെന്നു ബിബിന്‍ പറയുന്നു. എത്ര ഉയരത്തിലാണോ വെള്ളമുളളത്, അത്രയും വേഗം ഓല മറിയും. തേങ്ങ ഉപയോഗിച്ചും സ്ഥാനം കാണും. വെള്ളമുള്ള തേങ്ങ ഉള്ളംെകെയില്‍ വച്ചു നടന്നാല്‍, ഭൂമിക്കടിയില്‍ വെള്ളമുള്ള സ്ഥാനത്തു വരുമ്പോള്‍ െകെയില്‍ നിന്നു താഴെപ്പോകുമെന്നു ബിബിന്‍ പറയുന്നു. കോതമംഗലത്തു വൈദികനൊപ്പമുണ്ടായിരുന്ന കാലത്തു സ്വായത്തമാക്കിയ അറിവു കൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ സ്ഥാനനിര്‍ണയത്തില്‍ വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. പെന്‍ഡുലം ഉപയോഗിച്ചും സ്ഥാനം കാണാറുണ്ട്.…

Read More