പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത് 67കാ​ര​ന്‍ !

പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ ക​രു​തി​ക്കൂ​ട്ടി കാ​മു​കി​യെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ 67കാ​ര​ന് ഒ​ടു​വി​ല്‍ ദാ​രു​ണാ​ന്ത്യം. യു​വ​തി​യെ വി​ഷ​പ്പൊ​ടി വി​ത​റി​ക്കൊ​ല​പ്പെ​ടു​ത്തി​യ ഇ​യാ​ള്‍ ഒ​ടു​വി​ല്‍ അ​തേ വി​ഷ​പ്പൊ​ടി ശ്വ​സി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ളം​ബി​യ​യി​ലെ ബൊ​ഗോ​ട്ട​യി​ലാ​ണ് ഷോ​പ്പി​ങ്മാ​ളി​ലാ​ണ് സം​ഭ​വം. ലൂ​യി​സ് കാ​ര്‍​ലോ അ​ഗി​റോ​യെ​ന്ന വ​യോ​ധി​ക​നും മ​രി​യോ​ര്‍ മു​ണ്‍​സെ​ന്ന യു​വ​തി​യു​മാ​ണ് മ​രി​ച്ച​ത്. മ​രി​യോ​റി​നെ വി​ളി​ച്ച് ഷോ​പി​ങ്മാ​ളി​ലേ​ക്ക് വ​രു​ത്തി​യ ശേ​ഷം അ​ഗി​റോ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും തു​ട​ര്‍​ന്ന് സ​ഹാ​യം ക​ണ്ണി​ലേ​ക്കും മു​ഖ​ത്തേ​ക്കും പൊ​ടി വി​ത​റി​യെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ മ​രി​യോ​ര്‍, അ​ഗി​റോ​യെ ക​ണ്ടി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​യ​തെ​ന്നും പ​ക്ഷേ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​ഹാ​യം തേ​ടി വി​ളി വ​ന്നു​വെ​ന്നും ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി. അ​പ​ക​ടം ക​ണ്ട​യു​ട​ന്‍ മാ​ള്‍ ജീ​വ​ന​ക്കാ​രും പോ​ലീ​സും വൈ​ദ്യ​സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മ​രി​യോ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​യോ​റി​ന്റെ നേ​ത്ര​പ​ട​ല​വും മൂ​ക്കും വാ​യ​യും പൊ​ടി​വീ​ണ് പൊ​ള്ളി​ന​ശി​ച്ചി​രു​ന്നു​വെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വെ​ളി​പ്പെ​ടു​ത്തി. പൊ​ടി അ​മി​ത അ​ള​വി​ല്‍…

Read More

സീറ്റുകള്‍ പങ്കിടുന്നതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായി ! ഗര്‍ഭിണിയെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്ത് യുവതി; വീഡിയോ വൈറലാകുന്നു

ട്രെയിനില്‍ സീറ്റുകള്‍ പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മര്‍ദ്ദിച്ച് യുവതി. സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. തെക്കന്‍ ലണ്ടനില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗര്‍ഭിണിയായ യുവതിയോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. തടി കൂടിയത് മൂലം തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഗര്‍ഭിണി പറഞ്ഞതോടെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. തടി കുറയ്ക്ക് അപ്പോള്‍ സീറ്റില്‍ ഇരിക്കാനാവുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും ചെയ്തതോടെ യുവതിയുടെ നിലതെറ്റി. പിന്നീട് ഇവര്‍ ചീത്തവിളിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയുടെ മുന്നില്‍ നിന്ന് ചീത്ത പറഞ്ഞ യുവതി ഗര്‍ഭിണിയുടെ മാലയും വലിച്ച് പൊട്ടിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഗര്‍ഭിണി ഫോണെടുത്തതോടെ ഫോണ്‍ തട്ടിത്തെറിപ്പിക്കാനാനും യുവതി ശ്രമിച്ചു. ഇവരുടെ സീറ്റിന് എതിര്‍ഭാഗത്ത് ഇരുന്ന യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരും തമ്മില്‍ ആര്‍ക്കാണ് തടി കൂടുതല്‍ എന്ന യുവതിയുടെ ചോദ്യത്തിന് അടുത്തിരുന്നയാള്‍…

Read More

കാമുകി കാമുകനെ കൊന്ന് ബിരിയാണി വച്ച കഥയുടെ ചുരുളഴിയുന്നു ! സംഭവമറിയാതെ ബിരിയാണി കഴിച്ചത് നിരവധി പേര്‍; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ദുബായ്: അല്‍ ഐയ്‌നില്‍ മൊറാക്കന്‍ സ്വദേശിനി കാമുകനെ കൊന്ന് ബിരിയാണി വച്ച കഥയുടെ ചുരുളഴിയുന്നു. യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത് എന്നാണ് കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൊറോക്കോയില്‍ തന്നെയുള്ള മറ്റൊരു യുവതിയുമായാണ് ഈ വിവാഹം നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നും അല്‍ ഐയ്ന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കന്‍ സ്വദേശിയാണ്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീടിനു സമീപം ജോലി ചെയ്യുന്നവര്‍ക്ക് വിളമ്പുകയായിരുന്നു. ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി. ബാക്കിയുള്ളവ സമീപത്തെ നായ്ക്കള്‍ക്ക് നല്‍കി. കാമുകന്റെ അജ്മാനിലുള്ള സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. മറ്റൊരു…

Read More