‘വി​സ്മ​യ​മെ​ന്ന്’ പ​റ​യു​ന്ന​വ​ർ കാ​ണ​ണം ഈ ​ചി​ത്ര​ങ്ങ​ൾ..! മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച് താ​ലി​ബാ​ൻ

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ താ​ലി​ബാ​ന്‍റെ ക്രൂ​ര അ​തി​ക്ര​മം.

കാ​ബൂ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. അ​ടി​കൊ​ണ്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

താലി​ബാ​ൻ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. താ​ലി​ബാ​ൻ വ​സ​ന്തം കൊ​ണ്ട് വ​രു​മെ​ന്ന് ക​രു​തു​ന്ന​വ​ർ കാ​ണ​ണം ആ ​ദൃ​ശ്യ​ങ്ങ​ൾ എ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ബൂ​ളി​ൽ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ മേ​ധാ​വി​ക്കെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ഫ്ഗാ​നി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

Related posts

Leave a Comment