ത​മി​ഴ്നാ​ട്ടി​ലെ കോ​ട​തി​ക​ളി​ൽ​നി​ന്ന് ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി അം​ബേ​ദ്കർറുടെ ചിത്രങ്ങൾ നീ​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കോ​ട​തി​ക​ളി​ൽ​നി​ന്ന് ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​യും നി​യ​മ​പ​ണ്ഡി​ത​നു​മാ​യ ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ചി​ത്രം നീ​ക്കം ചെ​യ്യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ.

മ​ഹാ​ത്മാ ഗാ​ന്ധി, തി​രു​വ​ള്ളു​വ​ർ എ​ന്നി​വ​രു​ടേ​തൊ​ഴി​കെ മ​റ്റെ​ല്ലാ ചി​ത്ര​ങ്ങ​ളും കോ​ട​തി​ക​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ സം​സ്ഥാ​ന​ത്തെ മ​റ്റു കോ​ട​തി​ക​ൾ​ക്കു ന​ൽ​കി​യ നി​ർ​ദേ​ശ​മെ​ന്ന പേ​രി​ലു​ള്ള സ​ർ​ക്കു​ല​ർ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

അം​ബേ​ദ്ക​റു​ടെ ചി​ത്ര​ങ്ങ​ൾ കോ​ട​തി​ക​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഇ​വ നീ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ഉ​ത്ത​ര​വെ​ന്ന് വ്യാ​ഖ്യാ​നം ഉ​യ​ർ​ന്നി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നി​യ​മ മ​ന്ത്രി എ​സ്. ര​ഘു​പ​തി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

അം​ബേ​ദ്ക​ർ ചി​ത്രം കോ​ട​തി​ക​ളി​ൽ​നി​ന്ന് നീ​ക്ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. തു​ട​ർ​ന്നു അം​ബേ​ദ്ക​ർ ചി​ത്രം പി​ൻ​വ​ലി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വു ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment