ഇനി വണ്ടി ഓടും കണ്ടക്ടറില്ലാതെ ! ഇലക്ട്രിക് ബസ് ഇറക്കിയ കേരളത്തെ കടത്തിവെട്ടി കണ്ടക്ടറില്ലാ ബസുമായി തമിഴ്‌നാട്; കണ്ടക്ടറിന്റെ പണികളയുന്ന ബസിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

ചെന്നൈ: ഇലക്ട്രിക് ബസുകള്‍ റോഡില്‍ ഇറക്കി കെഎസ്ആര്‍ടിസി വന്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ അതിനെ കടത്തിവെട്ടുന്ന നീക്കവുമായി തമിഴ്‌നാട് രംഗത്ത്. തമിഴ്‌നാടിന്റെ നിരത്തുകളിലൂടെ ഇനി കണ്ടക്ട്‌റില്ലാ ബസുകള്‍ കുതിച്ചുപായും. വ്യാഴാഴ്ച്ച തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 54 സര്‍വീസുകളാണ് ഇത്തരത്തില്‍ തുടങ്ങിയിരിക്കുന്നത്. വെല്ലൂര്‍ തിരുവണ്ണാമലയൈ, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നും വെറും 30 മിനിട്ടിനുള്ളില്‍ ചെന്നൈ പട്ടണത്തില്‍ എത്തുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ബസുകള്‍ക്ക് ഇടയ്ക്ക് സ്റ്റോപ്പുമില്ല.

യാത്രക്കാര്‍ കയറിയാലുടന്‍ ബസിന്റെ വാതിലുകള്‍ തനിയെ അടയും. യാത്ര തുടങ്ങിയാല്‍ അവസാനിക്കുന്നിടം വരെ വേറെ സ്റ്റോപ്പില്ല. അതിനാല്‍ തന്നെ നിലവിലുള്ള യാത്രാ സമയത്തില്‍ 20 മുതല്‍ 30 മിനിറ്റിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ നിന്നു തന്നെ ടിക്കറ്റ് വിതരണം ചെയ്യും. സംസ്ഥാനത്ത് ആറു കോര്‍പ്പറേഷനുകളുടെ കീഴിലായി 231 ബസ്സുകള്‍ ആണ് ഇത്തരത്തില്‍ നിര്‍മിക്കാന്‍ പോകുന്നത്.

ഇതില്‍, ചെന്നൈ വെല്ലൂര്‍ വഴിയുള്ള 115 ബസുകളില്‍ 17 എണ്ണം കണ്ടക്ടറില്ലാത്ത ബസാക്കി മാറ്റിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്കും 3.30നും ഇടക്ക് എല്ലാ അരമണിക്കൂറും ഇടവിട്ട് ഇത്തരത്തിലുള്ള നോണ്‍ സ്റ്റോപ്പ് ബസുകള്‍ സര്‍വീസ് നടത്തും. മറ്റു ബസുകള്‍ സാധാരണ പോലെ തന്നെ കണ്ടക്ടര്‍മാരുള്ള സര്‍വീസ് നടത്തും. ചെന്നൈ-പുതുച്ചേരി എട്ട്, ചെന്നൈ-തിരുവല്‍വേലി 13 സര്‍വീസുകള്‍, ചെന്നൈ-വില്ലുപുറം 18 എന്നിങ്ങനെയാണ് നിലവില്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന് പുറമെ വരും ദിവസങ്ങളില്‍ സേലം, കോയമ്പത്തൂര്‍, മഥുര, കുംഭകോണം, തിരുനല്‍വേലി എന്നിവിടങ്ങളില്‍ നിന്നും കണ്ടക്ടറില്ലാത്ത സര്‍വീസില്ലാത്ത പോയന്റ് ടു പോയന്റ് സര്‍വീസുകള്‍ ആരംഭിക്കും. എന്തായാലും കണ്ടക്ടറുമാരുടെ പണിപൂട്ടുന്ന നടപടിയാണ് തമിഴ്‌നാട് കൈക്കൊണ്ടിരിക്കുന്നത്.

Related posts