ബ​ന്ധു​വാ​യ യു​വ​തി​യ്‌​ക്കൊ​പ്പം ഇ​രു​ന്ന യു​വാ​വി​ന് മർദ്ദനം; കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം; ബ​ന്ധു​വാ​യ യു​വ​തി​യ്‌​ക്കൊ​പ്പം ഒ​രേ സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത​തി​ന് യു​വാ​വി​നെ മ​ര്‍​ദ്ദി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ര്‍ മൈ​ല​ച്ച​ല്‍ കോ​വി​ല്‍​വി​ള സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സു​രേ​ഷി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വെ​ള്ള​റ​ട​യി​ലേ​ക്കു പോ​യ ബ​സി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ബാ​ല​രാ​മ​പു​രം സി​സി​ലി​പു​രം സ്വ​ദേ​ശി ഋ​തി​ക് കൃ​ഷ്ണ(23)​നാ​ണ് ബ​സി​ല്‍​വെ​ച്ച് ക​ണ്ട​ക്ട​റു​ടെ മ​ര്‍​ദ​ന​മേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് കാ​ട്ടാ​ക്ക​ട​യ്ക്ക് പോ​കാ​ന്‍ ബ​സി​ല്‍ ക​യ​റി​യ ഋ​തി​ക് കൃ​ഷ്ണ​നും ബ​ന്ധു​വാ​യ യു​വ​തി​യും ഒ​രു സീ​റ്റി​ല്‍ ഇ​രു​ന്നാ​ണ് യാ​ത്ര​ചെ​യ്ത​ത്. ഇ​തു​ക​ണ്ട ക​ണ്ട​ക്ട​ര്‍ യു​വാ​വി​നോ​ട് മാ​റി​യി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​തി​നു ത​യ്യാ​റാ​കാ​തി​രു​ന്ന ഋ​തി​ക് കൃ​ഷ്ണ​നെ ക​ണ്ട​ക്ട​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും ടി​ക്ക​റ്റ് മെ​ഷീ​ന്‍ കൊ​ണ്ട് അ​ടി​ക്കു​ക​യും നി​ല​ത്തി​ട്ട് മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ണ്ട​ക്ട​ര്‍ കാ​ട്ടാ​ക്ക​ട പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി ത​ന്നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് ഋ​തി​ക്കി​നെ കൈ​മാ​റി.…

Read More

കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ! സംഭവം കണ്ടില്ലെന്നു നടിച്ച് കണ്ടക്ടര്‍…

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ അ​ധ്യാ​പി​ക​യ്ക്കു നേ​രെ സ​ഹ​യാ​ത്രി​ക​ന്റെ ലൈം​ഗി​കാ​തി​ക്ര​മം ! സം​ഭ​വം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് ക​ണ്ട​ക്ട​ര്‍… കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ സ​ഹ​യാ​ത്രി​ക​ന്റെ പ​ക്ക​ല്‍ നി​ന്നും ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യെ​ന്ന പ​രാ​തി​യു​മാ​യി അ​ധ്യാ​പി​ക​യാ​യ യു​വ​തി. സ​ഹ​യാ​ത്രി​ക​നെ​തി​രേ ക​ണ്ട​ക്ട​റോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ല്ലെ​ന്നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​ണ്ട​ക്ട​ര്‍​ക്കെ​തി​രെ സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്യ​വെ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് യു​വ​തി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തി​നും തൃ​ശൂ​രി​നും ഇ​ട​യി​ല്‍ വ​ച്ചാ​ണ് സ​ഹ​യാ​ത്രി​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​ക്കാ​ര്യം അ​പ്പോ​ള്‍ ത​ന്നെ ക​ണ്ട​ക്ട​റെ അ​റി​യി​ച്ചെ​ങ്കി​ലും ക​ണ്ട​ക്ട​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധ്യാ​പി​ക ആ​രോ​പി​ക്കു​ന്നു. ത​നി​ക്ക് നേ​രെ ഉ​ണ്ടാ​യ അ​തി​ക്ര​മ​ത്തേ​ക്കാ​ള്‍ മു​റി​വേ​ല്‍​പ്പി​ച്ച​ത് ക​ണ്ട​ക്ട​റു​ടെ പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ധ്യാ​പി​ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ണ്ട​ക്ട​റു​ടെ പെ​രു​മാ​റ്റം ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി. ഇ​നി ആ​ര്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ അ​നു​ഭ​വം ഉ​ണ്ടാ​വാ​ന്‍…

Read More

എനിക്ക് കോവിഡില്ല, പിന്നെന്തിന് മാസ്‌ക് ധരിക്കണം ! മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടറെ പഞ്ഞിക്കിട്ട് യാത്രക്കാരന്‍…

കോവിഡിനെതിരേ കനത്തപോരാട്ടത്തിലാണ് രാജ്യം. ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. എന്നിരുന്നാലും മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി പേരുടെ വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ മുംബൈയില്‍ നിന്നും വരുന്നത്. മുംബൈയിലെ അന്ധേരിയിലായിരുന്നു സംഭവം. മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ബസില്‍ കയറുമ്പോള്‍ യാത്രക്കാരന്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് കണ്ട് മാസ്‌ക് ധരിക്കാന്‍ കണ്ടക്ടര്‍ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കോവിഡ് ഇല്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം. വീണ്ടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ കണ്ടക്ടര്‍ക്ക് സാരമായി പരിക്കേറ്റു. ഭയന്ദറില്‍ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടര്‍ സൈനാഥ് ഖര്‍പഡെയ്ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തിന് പിന്നാലെ യാത്രക്കാരന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് കണ്ടക്ടര്‍ നല്‍കിയ പരാതിയില്‍…

Read More

താല്‍കാലിക കണ്ടക്ടര്‍മാരെ എടുക്കാം പക്ഷെ നിയമം അനുസരിച്ചു മാത്രം ! പിഎസ്‌സി വഴി അല്ലാത്ത നിയമനം ഭരണഘടനാ വിരുദ്ധം; കോടതി നിര്‍ദ്ദേശിക്കുന്ന പോംവഴികള്‍ ഇങ്ങനെ…

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ക്ഷാമം രൂക്ഷമായതോടെ എംപാനലുകളെ തിരിച്ചെടുക്കുന്ന കാര്യം നിയമവിധേയമായി മാത്രം ആലോചിക്കാമെന്ന് ഹൈക്കോടതി. പിഎസ്‌സി വഴി അല്ലാത്ത നിയമനങ്ങള്‍ നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി വിഷയത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സും സമര്‍പ്പിച്ച രണ്ടു ഹര്‍ജി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കണ്ടക്ടര്‍ ഒഴിവുകള്‍ പരിഹരിക്കാന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി. നാലായിരത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു പിഎസ്‌സി വഴി നിയമനം നടത്താന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ പിഎസ്‌സി നിയമനം നടക്കുന്നത് വരെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. വേണ്ടത്ര നിയമനം നടത്താനാകാതെ പ്രതിസന്ധിയില്‍ ആയിരിക്കേ നിയമം അനുവദിച്ചാല്‍ മാത്രമേ…

Read More

മിന്നല്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് കണ്ടക്ടര്‍ ആവശ്യപ്പെട്ടു; പറ്റില്ലെന്നു പറഞ്ഞ ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തകര്‍ത്തു; സംഭവം ഇങ്ങനെ…

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ ബസിലെ ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തരിപ്പണമാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ നിരസിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാഞ്ഞ കണ്ടക്ടര്‍ ഡ്രൈവറെ വെള്ളക്കുപ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ഡ്രൈവറുടെ കണ്ണിനു സാരമായി പരിക്കേറ്റു. ഇയാള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണിന് അടിയന്തരശസ്ത്രക്രിയ വേണ്ടിവരും. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ബസിലാണ് അടി നടന്നത്. ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയമാണ് കണ്ടക്ടര്‍ ഡ്രൈവറെ തല്ലിയത്. സ്റ്റോപ്പില്ലാത്ത പി.എം.ജി. ജംഗ്ഷനില്‍ ബസ് നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡ്രൈവര്‍ തയ്യാറായില്ല. ഇതാണ് വാക്കേറ്റത്തിനു കാരണമായത്. ബസില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ബസ്, സ്റ്റാന്‍ഡിലെ ഡീസല്‍ പമ്പിനു സമീപം ഒതുക്കി നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് അടിയേറ്റത്. കണ്ടക്ടര്‍ അമീര്‍ അലിക്കെതിരേ സ്റ്റേഷന്‍ അധികൃതര്‍ക്കു പരാതിനല്‍കി. തമ്പാനൂര്‍ പോലീസിനും…

Read More

വിദ്യാര്‍ഥിനി കരഞ്ഞു കൊണ്ട് ക്ലാസിലെത്തിയപ്പോള്‍ സഹപാഠികള്‍ കാരണം തിരക്കി ! കണ്ടക്ടറുടെ പ്രവൃത്തിയെപ്പറ്റി പെണ്‍കുട്ടി തുറന്നു പറഞ്ഞതോടെ കളംമാറി; പിന്നെ പഴഞ്ഞിയില്‍ അരങ്ങേറിയത് സിനിമസ്റ്റൈല്‍ സംഭവങ്ങള്‍

പഴഞ്ഞി: ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ഥ സുഹൃത്ത് എന്നു പറയാറുണ്ട്. സ്വന്തം സുഹൃത്തിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ അവര്‍ക്ക് കണ്ടു നില്‍ക്കാനാവില്ല…മുന്നും പിന്നും നോക്കാതെ അങ്ങു പ്രതികരിച്ചു കളയും. അത് തന്നെയാണ് കഴിഞ്ഞ ദിവസം എംഡി കോളേജിനു മുന്‍പിലും സംഭവിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിപ്പെട്ട് അവസാന വര്‍ഷ വിദ്യാര്‍ഥിനി കരഞ്ഞ് കൊണ്ട് കോളജിലെത്തുകയായിരുന്നു. ഇതോടെ മറ്റു വിദ്യാര്‍ഥികള്‍ 11 മണിക്ക് ബസ് കോളജിന് സമീപം തടഞ്ഞു. പിന്നീട് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമായി. സംഭവമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തി. ബസ് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് തിരിക്കുകയും ജീവനക്കാര്‍ ലിവറുമായി എത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ച് പഴഞ്ഞി റൂട്ടില്‍ ബസ് മിന്നല്‍ പണിമുടക്കും തുടങ്ങി. റോഡിന് കുറുകെ ബസ് നിര്‍ത്തി ജീവനക്കാര്‍ പോയതോടെ റോഡില്‍ ഗതാഗതം മുടങ്ങി. പോലീസ്…

Read More

ഇനി വണ്ടി ഓടും കണ്ടക്ടറില്ലാതെ ! ഇലക്ട്രിക് ബസ് ഇറക്കിയ കേരളത്തെ കടത്തിവെട്ടി കണ്ടക്ടറില്ലാ ബസുമായി തമിഴ്‌നാട്; കണ്ടക്ടറിന്റെ പണികളയുന്ന ബസിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

ചെന്നൈ: ഇലക്ട്രിക് ബസുകള്‍ റോഡില്‍ ഇറക്കി കെഎസ്ആര്‍ടിസി വന്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ അതിനെ കടത്തിവെട്ടുന്ന നീക്കവുമായി തമിഴ്‌നാട് രംഗത്ത്. തമിഴ്‌നാടിന്റെ നിരത്തുകളിലൂടെ ഇനി കണ്ടക്ട്‌റില്ലാ ബസുകള്‍ കുതിച്ചുപായും. വ്യാഴാഴ്ച്ച തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 54 സര്‍വീസുകളാണ് ഇത്തരത്തില്‍ തുടങ്ങിയിരിക്കുന്നത്. വെല്ലൂര്‍ തിരുവണ്ണാമലയൈ, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നും വെറും 30 മിനിട്ടിനുള്ളില്‍ ചെന്നൈ പട്ടണത്തില്‍ എത്തുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ബസുകള്‍ക്ക് ഇടയ്ക്ക് സ്റ്റോപ്പുമില്ല. യാത്രക്കാര്‍ കയറിയാലുടന്‍ ബസിന്റെ വാതിലുകള്‍ തനിയെ അടയും. യാത്ര തുടങ്ങിയാല്‍ അവസാനിക്കുന്നിടം വരെ വേറെ സ്റ്റോപ്പില്ല. അതിനാല്‍ തന്നെ നിലവിലുള്ള യാത്രാ സമയത്തില്‍ 20 മുതല്‍ 30 മിനിറ്റിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ നിന്നു തന്നെ ടിക്കറ്റ് വിതരണം ചെയ്യും. സംസ്ഥാനത്ത് ആറു കോര്‍പ്പറേഷനുകളുടെ കീഴിലായി 231 ബസ്സുകള്‍ ആണ് ഇത്തരത്തില്‍…

Read More