വളവിലെ ഓവർടേക്കിംഗിൽ ബസ് ഇടിച്ചു കയറിയത് ടാങ്കർ ലോറിയിലേക്ക്; ടാ​ങ്കി​ൽ ഇ​ടി​യേ​ല്‍​ക്കാ​തി​രു​ന്ന​തി​നാൽ  ഒഴിവായത് വൻ ദുരന്തം


കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വി​ല്ലാം​ചി​റ​യി​ല്‍ ബ​സു​ക​ളും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നാ​ല് ബ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. വി​ല്ലാം​ചി​റ അ​ടി​വാ​ര​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം.

തൊ​ടു​പു​ഴ-​ക​മ്പി​ളി​ക​ണ്ടം റൂ​ട്ടി​ലോ​ടു​ന്ന സെ​ന്‍റ് മേ​രീ​സ് ബ​സും തൊ​ടു​പു​ഴ-​അ​ടി​മാ​ലി റൂ​ട്ടി​ലെ പിഎ​ന്‍എ​സ് ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. പിഎ​ന്‍എ​സ് ബ​സ് ഒ​രു ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

സെ​ന്‍റ് മേ​രീ​സ് ബ​സും ടാ​ങ്ക​ർ‍ ലോ​റി​യും ഹൈ​റേ​ഞ്ച് ഭാ​ഗ​ത്തേ​ക്കും പിഎ​ന്‍എ​സ് എ​തി​ര്‍​ദി​ശ​യി​ലു​മാ​യി​രു​ന്നു. ലോ​റി​യു​ടെ മു​ന്‍​ഭാ​ഗ​ത്താ​ണ് ബ​സ് ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടു​ടെ ആ​ഘാ​തം ചെ​റു​താ​യി​രു​ന്ന​തി​നാ​ലും ടാ​ങ്ക​റി​ന്‍റെ ടാ​ങ്കി​ൽ ഇ​ടി​യേ​ല്‍​ക്കാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

ര​ണ്ട് ബ​സു​ക​ളി​ലെയും യാ​ത്ര​ക്കാ​ര്‍​ക്ക് ചെ​റി​യ പ​രി​ക്കു​ക​ളാ​ണു​ണ്ടാ​യ​ത്. സെ​ന്‍റ് മേ​രീ​സ് ബ​സ് ടാ​ങ്ക​ര്‍ ലോ​റി​യെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

വി​ല്ലാം​ചി​റ​യി​ലെ വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തെ ​തു​ട​ര്‍​ന്ന് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ബ​സ് റോ​ഡി​ല്‍​നി​ന്നു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Related posts

Leave a Comment