വാർത്ത കണ്ടു, എംഎൽഎ ഇടപെട്ടു… ഒരപകടം ഉണ്ടാക്കാൻ ആ ടോൾ ബുത്ത് ഉണ്ടാകില്ല; ഡിവൈൻനഗറിൽ യാത്രക്കാർ തടസമായിനിന്ന ബൂത്ത് പൊളിച്ചു മാറ്റി


കാ​ടു​കു​റ്റി: കോ​ടി​ക​ൾ മു​ട​ക്കി ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന മു​രി​ങ്ങൂ​ർ – കാ​ടു​കു​റ്റി – പാ​ള​യം​പ​റ​ന്പ് റോ​ഡി​ൽ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന ഡി​വൈ​ൻ​ന​ഗ​ർ മേ​ല്പാ​ല​ത്തി​ലെ ടോ​ൾ ബൂ​ത്ത് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന ദീ​പി​ക വാ​ർ​ത്ത ഫ​ലം ക​ണ്ടു.

ഡി​സം​ബ​ർ 30 നു ​ന​ൽ​കി​യ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ബി.​ഡി. ദേ​വ​സി എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ആ​ർ​ബി​ഡി​സി അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു ടോ​ൾ ബൂ​ത്ത് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

ന​വീ​ക​ര​ണം ന​ട​ക്കു​ന്ന റോ​ഡി​ന്‍റെ മ​ധ്യേ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി​യ ബൂ​ത്തു നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കാ​ടു​കു​റ്റി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു വ​ന്നി​രു​ന്നു. ഡി​വൈ​ൻ​ന​ഗ​ർ റെ​യി​ൽ​വേ മേ​ല്പാ​ലം ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത 2015 ൽ ​വാ​ഹ​ന​യാ​ത്രി​ക​രി​ൽ നി​ന്നും ചു​ങ്കം പി​രി​ക്കാ​നാ​യി പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​ലാ​ണ് മാ​ർ​ഗ​ത​ട​സ​മാ​യി ബൂ​ത്തു നി​ർ​മി​ച്ചി​രു​ന്ന​ത്.

മേ​ല്പാ​ലം പോ​ലു​ള്ള വി​ക​സ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കു പ​ണം ക​ണ്ടെ​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ടോ​ൾ പി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​മേ​റി​യ​തോ​ടെ പി​ന്നീ​ടു നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

കാ​ടു​പി​ടി​ച്ച്, ചു​മ​രു​ക​ളി​ൽ പോ​സ്റ്റ​റു​ക​ളും പ​തി​ച്ച് ഗ​താ​ഗ​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ച്ചു നി​ൽ​ക്കു​ന്ന ടോ​ൾ​ബൂ​ത്ത് രാ​ത്രി​കാ​ല വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും പ്ര​തി​ഷേ​ധ സ്വ​ര​മു​യ​ർ​ന്ന​ത്. ടോ​ൾ​ബൂ​ത്ത് പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും അ​ന്ന​നാ​ട്, കാ​ടു​കു​റ്റി, സ​ന്പാ​ളൂ​ർ, അ​ഷ്ട​മി​ച്ചി​റ, മാ​ള തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​യി.

Related posts

Leave a Comment