ടാ​ങ്ക​ർ ലോ​റി സ​മ​രം ആറാം ദിവസം; തൊ​ഴി​ലാ​ളി​ക​ൾ എ​ച്ച്പി കമ്പനി ക​വാ​ടം ഉ​പ​രോ​ധി​ച്ചു; എച്ച് പി  പമ്പുകളെല്ലാം അടഞ്ഞനിലയിൽ

കൊ​ച്ചി: ടാ​ങ്ക​ർ ലോ​റി സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ എ​ച്ച്പി ക​ന്പ​നി ക​വാ​ടം ഉ​പ​രോ​ധി​ച്ചു. സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള പെ​ട്രോ​ളി​യം ഗ്യാ​സ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴ് മു​ത​ൽ എ​ട്ടു​വ​രെ ഒ​രു മ​ണി​ക്കൂ​റാ​ണ് ഇ​രു​ന്പ​ന​ത്തെ എ​ച്ച്പി ക​ന്പ​നി​യു​ടെ ക​വാ​ട​ത്തി​ൽ ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​പ​രോ​ധ​ത്തി​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം, ക​ന്പ​നി പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ലോ​ഡു​ക​ൾ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ 40 ലോ​ഡു​ക​ൾ ഇ​ത്ത​ര​ത്തി​ൽ കൊ​ണ്ടു​പോ​യി. 400 ഓ​ളം ലോ​ഡു​ക​ൾ പോ​കു​ന്ന സ്ഥാ​ന​ത്താ​ണ് 40 ലോ​ഡു​ക​ൾ പോ​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ എ​ച്ച്പി പ​ന്പു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കാ​നു​ള്ള സാ​ഹ​ച​ര്യം കു​റ​വാ​ണ്.

സം​സ്ഥാ​ന​ത്തെ 90 ശ​ത​മാ​നം എ​ച്ച്പി പ​ന്പു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. എ​ച്ച്പി​യു​ടെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്പു​ക​ളി​ൽ പ്രീ​മി​യം പെ​ട്രോ​ൾ മാ​ത്ര​മാ​ണു സ്റ്റോ​ക്കു​ള്ള​ത്. പ്രീ​മി​യം തീ​രു​ന്ന മു​റ​യ്ക്ക് ഈ ​പ​ന്പു​ക​ളും അ​ട​ച്ചി​ടേ​ണ്ടി വ​രും. എ​ച്ച്പി​സി​യും കോ​ണ്‍​ട്രാ​ക്ട​ർ​മാ​രും ത​മ്മി​ലു​ള്ള ക​രാ​റി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ക​രാ​ർ ലോ​റി തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും നി​ല​വി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സ​മ​രാ​നു​കൂ​ലി​ക​ൾ വ്യ​ക്ത​മാ​ക്കി.

Related posts