ജ​ല​ക്ഷാ​മം;​ തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് വേ​ണ്ട​ത്ര കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കിയില്ല; കു​ടി​വെ​ള്ള ടാ​ങ്ക​ർ ത​ട​ഞ്ഞ്  നാട്ടുകാരുടെ പ്രതിഷേധം

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ടി​വെ​ള്ള ടാ​ങ്ക​ർ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു. ക​ല്ലു​വാ​തു​ക്ക​ലി​ൽ ദേ​ശീ​യ​പാ​ത​യി​ലാ​ണ് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് ടാ​ങ്ക​ർ ത​ട​ഞ്ഞ​ത്.​

തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് വേ​ണ്ട​ത്ര കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ത്തി അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.​വി​വ​ര​മ​റി​ഞ്ഞ് പാ​രി​പ്പ​ള്ളി പോലീ​സ് സ്ഥ​ല​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​യി​ല്ല.

ഇ​തി​നി​ടെ അ​തു വ​ഴി ക​ട​ന്നു പോ​യ പ്രേ​മ​ച​ന്ദ്ര​ൻ എം​പി വാ​ഹ​നം നി​ർ​ത്തി സ​മ​ര​ക്കാ​രു​മാ​യി പ്രസംഗിച്ചു. എം​പി​യു​ടെ​യും സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം സ​മ​ര​ക്കാ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ലെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ല​ഭ്യ​മാ​യ വാ​ഹ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് എ​ല്ലാ വാ​ർ​ഡി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​മെ​ന്നു​ള്ള ഉ​റ​പ്പി​ന്മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Related posts