അ​ങ്കി​ൾ എ​ന്താ​ണ് വോ​ട്ടു ചെ​യ്യാ​ത്ത​ത് ? കൊ​ച്ചു ടാ​ഷ ചോ​ദി​ക്കു​ന്നു!! തൃ​ശൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ഗാ​നം കേ​ൾ​ക്ക​ണം..​. കാ​ണ​ണം..​.

സ്വ​ന്തം ലേ​ഖ​ക​ൻ

അ​യ്യ​ന്തോ​ൾ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യ​വും വോ​ട്ടു ചെ​യ്യു​ക​യെ​ന്ന ക​ട​മ​യും ഓ​ർ​മ​പ്പെ​ടു​ത്തി തൃ​ശൂ​രി​ന്‍റെ സ്വ​ന്തം തെ​ര​ഞ്ഞെ​ടു​പ്പു ഗാ​നം വോ​ട്ട​ർ​മാ​രി​ലേ​ക്കെ​ത്തി.

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​ന്‍റെ പേ​ര​ക്കു​ട്ടി ടാ​ഷ അ​രു​ണ്‍ എ​ന്ന കൊ​ച്ചു​മി​ടു​ക്കി​യാ​ണ് ഈ ​ഗാ​ന​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വ​ന്ദേ​മാ​ത​രം പാ​ടി ദേ​ശീ​യ​പ​താ​ക വീ​ശി​യെ​ത്തു​ന്ന ടാ​ഷ ആ​രു​ടേ​യും മ​നം​മ​യ​ക്കും.

സം​വി​ധാ​യ​ക​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഉ​ദ​യ​ശ​ങ്ക​ര​നാ​ണ് തൃ​ശൂ​രി​ന്‍റെ വോ​ട്ടു​പാ​ട്ട് സം​വി​ധാ​നം ചെ​യ്ത​ത്.

വോ​ട്ടു ചെ​യ്യാ​ൻ വ​രു​ന്ന​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വോ​ട്ട് പാ​ഴാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ​റ​ഞ്ഞ് വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന ഗാ​ന​മാ​ണി​ത്.

ജി​ല്ല ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സും ഗാ​ന​രം​ഗ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. മ​ത​വും ജാ​തി​യു​മി​ല്ല വേ​ഷ​വും ഭാ​ഷ​യു​മി​ല്ല കൂ​ട്ട​രെ എ​ന്നും പാ​ട്ടി​ലൂ​ടെ വോ​ട്ട​ർ​മാ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു.

യു​വ​ത​ല​മു​റ വോ​ട്ടു ചെ​യ്യാ​തെ മാ​റി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് അ​ങ്കി​ൾ എ​ന്താ​ണ് വോ​ട്ടു ചെ​യ്യാ​ത്ത​ത് എ​ന്ന അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ ചോ​ദ്യ​ത്തി​നു മു​ന്നി​ൽ ഉ​ത്ത​രം പ​റ​യാ​നാ​കാ​തെ പ​ക​ച്ചു നി​ൽ​ക്കു​ന്ന യു​വാ​വും ഗാ​ന​രം​ഗ​ത്തു​ണ്ട്.

വ​രി​ക വ​രി​ക കൂ​ട്ട​രെ…​എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ടെ​ഴു​തി​യ​ത് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഷീ​ജ ബീ​ഗ​മാ​ണ്. മ​ല​യാ​ളി​യു​ടെ പ്രി​യ​ങ്ക​ര​നാ​യ ഒൗ​സേ​പ്പ​ച്ച​നാ​ണ് സം​ഗീ​തം ന​ൽ​കി​യ​ത്.

ഒൗ​സേ​പ്പ​ച്ച​ന്‍റെ മ​ക​ളു​ടെ മ​ക​ളാ​യ ടാ​ഷ​യും പാ​ടി​യി​ട്ടു​ണ്ട്. ചാ​ർ​ളി ബ​ഹ്റി​ൻ, അ​മ​ൽ ആ​ന്‍റ​ണി, ഒൗ​സേ​പ്പ​ച്ച​ൻ എ​ന്നി​വ​രാ​ണ് മ​റ്റു ഗാ​യ​ക​ർ.


നി​ഥി​ൻ പി ​മോ​ഹ​നാ​ണ് ഛായാ​ഗ്ര​ഹ​ണം. മെ​ന്േ‍​റാ​സ് ആ​ന്‍റ​ണി, ശി​വ​രാ​ജ്, അ​ജ​യ് കാ​ട്ടൂ​ർ എ​ന്നി​വ​രാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.അ​ഞ്ചു​മി​നു​റ്റാ​ണ് ഗാ​ന​ത്തി​ന്‍റെ ദൈ​ർ​ഘ്യം.

Related posts

Leave a Comment