സ​ങ്ക​ട​കാ​ലം തീ​ര​ണു​പെ​ണ്ണേ കൊ​യ്തു​മെ​തി​ക്കാ​റാ​യ​ല്ലോ..! പ്രി​യ​നേ​താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ചാ​ര​ണ​ത്തി​ന് പ്ര​ചാ​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നാ​ട​ൻ​പാ​ട്ട്

തൃ​ശൂ​ർ: പ്രി​യ​നേ​താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ചാ​ര​ണ​ത്തി​ന് പഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ട്.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി അ​നി​ൽ അ​ക്ക​ര​യ്ക്കു വേ​ണ്ടി​യാ​ണ് അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ടൊ​രു​ക്കി​യ​ത്.

അ​ഴി​മ​തി​ക്കെ​തി​രാ​യ അ​നി​ൽ അ​ക്ക​ര​യു​ടെ പോ​രാ​ട്ട​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സ​ങ്ക​ട​കാ​ലം തീ​ര​ണു​പെ​ണ്ണേ കൊ​യ്തു​മെ​തി​ക്കാ​റാ​യ​ല്ലോ എ​ന്ന സം​ഘ​ഗീ​ത​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളി​ൽ കൈ​ത​രു​ന്ന കൂ​ട്ടാ​ളി​യാ​ണ് അ​ക്ക​ര​യെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് അ​വ​ണൂ​ർ, ബി​ന്ദു സോ​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ട്ടൊ​രു​ക്കി​യ​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ക​വി​യു​മാ​യ ബാ​ബു​വെ​ള​പ്പാ​യ​യു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത് വി​നു അ​വ​ണൂ​രാ​ണ്. ഉ​ദ​യ​ൻ കാ​ണി​പ്പ​യ്യൂ​രാ​ണ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ച​ത്.

ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​നു, സു​ഗു​ന​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ലാ​പ​നം.

Related posts

Leave a Comment