ഏ​റ്റം അ​ഭി​മാ​ന​പൂ​രി​തം ! സി​ബി​ഐ ഓ​ഫീ​സ​റു​ടെ പി​താ​വാ​ണ് ഞാ​ൻ ,സമൂഹ മാധ്യമങ്ങളിൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ടാ​ക്സി ഡ്രൈ​വ​ർ ഉ​പേ​ന്ദ്ര ഗു​പ്ത

ല​ഖ്‌​നൗ​വി​ലെ ഒ​രു ടാ​ക്സി ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും ത​മ്മി​ലു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്. ത​ന്‍റെ മ​ക്ക​ളു​ടെ നേ​ട്ട​ത്തെ​ക്കു​റി​ച്ച് ഡ്രൈ​വ​റാ​യ ഉ​പേ​ന്ദ്ര ഗു​പ്ത അ​ഭി​മാ​ന​ത്തോ​ടെ സം​സാ​രി​ക്കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്.

ത​ന്‍റെ ഒ​രു മ​ക​ൾ ഐ​എ​എ​സ് ഓ​ഫീ​സ​റാ​യും മ​റ്റൊ​രാ​ൾ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ന്ന് അ​ദ്ദേ​ഹം യാ​ത്ര​ക്കാ​ര​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്നു. സ്വ​ന്തം പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് അ​വ​ർ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​തെ​ന്ന വ​സ്തു​ത ഏ​റെ ശ്ര​ദ്ധേ​യ​വും. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ത​നി​ക്ക് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും, മ​ക്ക​ളു​ടെ വി​ജ​യം ഒ​രു അ​ച്ഛ​നെ​ന്ന നി​ല​യി​ൽ ത​നി​ക്ക് ന​ൽ​കു​ന്ന സ​ന്തോ​ഷം വി​വ​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​വേ​ശ​ത്തോ​ടെ പ​റ​യു​ന്നു.

സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പി​തൃ​വാ​ത്സ​ല്യ​ത്തി​ന്‍റെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഉ​പേ​ന്ദ്ര ഗു​പ്ത​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ്. ഒ​രു അ​ച്ഛ​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും സ​ന്തോ​ഷ​വും ലോ​ക​ത്തെ അ​റി​യി​ച്ച​തി​ന് യാ​ത്ര​ക്കാ​ര​നോ​ട് ന​ന്ദി പ​റ​ഞ്ഞും, ആ ​കു​ടും​ബ​ത്തി​ന് ന​ന്മ​ക​ൾ നേ​ർ​ന്നും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന​ത്.

Related posts

Leave a Comment