തൃ​ശൂ​ർ മൃ​ഗ​ശാ​ല​ക്ക​ടു​ത്ത് ആ​ഫ്രി​ക്ക​ൻ വ​ന്യ​ജീ​വി​ക​ൾ..!

തൃ​ശൂ​ർ: കെ​നി​യ​യി​ലെ മ​സാ​യ്-​മാ​ര​യി​ൽ നി​ന്നു​ള്ള വ​ന്യ​ജീ​വി​ക​ളെ അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ കാ​ണു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കി ഡോ.​വി​നോ​ദ് മാ​ധ​വ​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ശാ​സ്ത്ര​ജ്ഞ​നും വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ഡോ. ​വി​നോ​ദ് മാ​ധ​വ​നാ​ണ് ആ​ഫ്രി​ക്ക​ൻ ഒ​ഡീ​സി എ​ന്ന വി​ഷ​യം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​ദ​ർ​നം ന​ട​ത്തു​ന്ന​ത്.

കെ​നി​യ​യി​ലെ മ​സാ​യ് -മാ​ര​യി​ൽ നി​ന്നു​ള്ള ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​ൽ​ഡ് ബീ​സ്റ്റു​ക​ളു​ടെ മ​ൽ​പി​ടു​ത്തം, ഇ​ര​യ്ക്കു​വേ​ണ്ടി​യു​ള്ള പു​ള്ളി​പു​ലി​യു​ടെ കാ​ത്തി​രി​പ്പ്, അ​സ്ത​മ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​ട്ട​ക​പ​ക്ഷി​ക​ൾ, ആ​ഫ്രി​ക്ക​ൻ ഉ​ൾ​ക്കാ​ടു​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ബ​ബൂ​ണ്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. 2018-19 കാ​ല​യ​ള​വി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ദോ​ഹ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​നു മു​ന്പാ​യി പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​കൃ​തി സ്നേ​ഹി​ക​ളെ ഒ​രു​മി​ച്ച് കൊ​ണ്ട് വ​രു​ന്ന​തി​നും അ​തു​വ​ഴി ആ​ഗോ​ള വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ചി​ത്ര പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഡോ.​വി​നോ​ദ് മാ​ധ​വ​ൻ പ​റ​ഞ്ഞു. പ്ര​ദ​ർ​ശ​നം 31ന് ​സ​മാ​പി​ക്കും.

Related posts

Leave a Comment