നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ ഒരു അടയാളമുണ്ടോ? മോ​ഷ​ണ ശ്ര​മം ന​ട​ന്ന വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ അ​ട​യാ​ള​ങ്ങ​ൾ, വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ൽ

കോ​ടാ​ലി: മാ​ല ക​വ​രാ​ൻ ശ്ര​മം ന​ട​ന്ന വീ​ടി​ന്‍റെ ചു​മ​രി​ൽ അ​ട​യാ​ളം വ​ര​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. മാ​ങ്കു​റ്റി​പ്പാ​ടം മാ​ന്പി​ലാ​യി​ൽ സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള ഭി​ത്തി​യി​ൽ അ​വ​രോ​ഹ​ണ ചി​ഹ്നം ഇ​ട്ട ശേ​ഷം ര​ണ്ട് എ​ന്നെ​ഴു​തി വ​ട്ടം വ​ര​ച്ചി​രി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യിച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

ബു​ധ​നാ​ഴ്ച സ​ന്ധ്യ​ക്ക് ഏ​ഴ​ര​യോ​ടെ വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ സു​ധാ​ര​ൻ​രെ ഭാ​ര്യ ഷീ​ല​യെ ആ​രോ പു​റ​കി​ൽ നി​ന്ന് ക​ഴു​ത്തി​ലും മു​ടി​യി​ലും പി​ടി​ച്ച് മാ​ല ക​വ​ർ​ന്നെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ബ​ല​പ്ര​യോ​ഗ​ത്തി​നി​ടെ പൊ​ട്ടു​ക​യും മാ​ല​യു​ടെ ഒ​രു ഭാ​ഗം ഷീ​ല​യു​ടെ ക​യ്യി​ൽ കി​ട്ടി​യെ​ങ്കി​ലും ബാ​ക്കി മോ​ഷ്ടാ​വി​ന്‍റെ ക​യ്യി​ൽ അ​ക​പ്പെ​ട്ടു.

ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലി​സ് രാ​ത്രി​യി​ൽ ത​ന്നെ സ്ഥ​ല​ത്തെ​ത്തി . സം​ഭ​വ​സ്ഥ​ല​ത്തും പ​രി​സ​ര​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മാ​ല​യു​ടെ ന​ഷ്ട​പ്പെ​ട്ട ഭാ​ഗം ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഏ​താ​നും മ​ണി​ക്കൂ​റി​നു​ശേ​ഷം വീ​ട്ടു​പ​രി​സ​ര​ത്ത് നി​ന്ന് ത​ന്നെ മാ​ല​യു​ടെ ന​ഷ്ട​പ്പെ​ട്ട ഭാ​ഗം ക​ണ്ടു​കി​ട്ടി​യി​രു​ന്നു. ​മോ​ഷ​ണ ശ്ര​മം ന​ട​ന്ന​തി​നു തൊ​ട്ട​ടു​ത്ത രാ​ത്രി​യി​ൽ ത​ന്നെ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തെ ഭി​ത്തി​യി​ൽ അ​ട​യാ​ള​ങ്ങ​ൾ വ​ര​ച്ചി​ട്ട​ത്ത് വീ​ട്ടു​കാ​രേ​യും പ​രി​സ​ര​വാ​സി​ക​ളേ​യും ഭീ​തി​യി​ലാ​ക്കി​യിട്ടു​ണ്ട്.

മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന ന​ന്ദ​കു​മാ​ർ സം​ഭ​വം ഉ​ണ്ടാ​യ വീ​ടു സ​ന്ദ​ർ​ശിച്ചു.

Related posts

Leave a Comment