പെ​ൻ​ഷ​ൻ ആനുകൂല്യങ്ങൾ അട്ടിമറിച്ച് സ​ർ​ക്കാ​ർ; അ​ധ്യാ​പ​ക​ർ കോട​തി​യി​ലേക്ക്; കോ​ട​തിവി​ധി​യെ മ​റി​ക​ട​ക്കാ​ൻ ഉ​ത്ത​രവു​മാ​യി സ​ർ​ക്കാ​ർ

പോ​ൾ മാ​ത്യു

തൃ​ശൂ​ർ: പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ അ​ധ്യാ​പ​ക​ർ കൂ​ട്ട​ത്തോ​ടെ ഹൈ​ക്കോ​ട​തി​യി​ൽ. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന പ്ര​ക​ട​നപ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തി​നു വി​രു​ദ്ധ​മാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾവ​രെ ഇ​ല്ലാ​താ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നീ​തിതേ​ടി ആ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക​രു​ടെ ഹ്ര​സ്വ​കാ​ല അ​വ​ധി ഒ​ഴി​വു​ക​ളി​ലെ(​ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ്) സേ​വ​ന​കാ​ലം ഇ​നിമു​ത​ൽ പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന 2016 ഓ​ഗ​സ്റ്റ് അ​ഞ്ചി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഭൂ​രി​പ​ക്ഷം വ​രു​ന്ന എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രെ​യാ​ണ് ഇ​തു പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ഈ ​ഉ​ത്ത​ര​വു മൂ​ലം റ​ഗ​ലു​ർ ത​സ്തി​ക​യ്ക്കു മു​ന്പു​ള്ള നി​ര​വ​ധി മാ​സ​ത്തെ സ​ർ​വീ​സ് പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കാ​തെ​യാ​യി.

വി​വി​ധ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ നി​ര​വ​ധി ഹ്ര​സ്വ​കാ​ല ഒ​ഴി​വു​ക​ളി​ൽ സേ​വ​നം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് റ​ഗു​ല​ർ ത​സ്തി​ക​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. പ​ല​രും മൂ​ന്നും നാ​ലും വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്ത​വ​രാ​ണ്. നി​ല​വി​ൽ മു​പ്പ​തുവ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ടെ​ങ്കി​ലാ​ണ് മു​ഴു​വ​ൻ പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കു​ക. വൈ​കി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്കെ​ല്ലാം സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് തി​രി​ച്ച​ടി​യാ​യി. ഇ​തു മൂ​ലം റി​ട്ട​യ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു ഗ്രാ​റ്റു​വി​റ്റി, ക​മ്യൂ​ട്ടേ​ഷ​ൻ, മാ​സാ​മാ​സം ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ എ​ന്നി​വ​യി​ൽ ഗ​ണ്യ​മാ​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

25 വ​ർ​ഷ​വും അ​ഞ്ചു​മാ​സ​വും റ​ഗു​ല​ർ സ​ർ​വീ​സു​ണ്ടാ​യി​രു​ന്ന ഒ​ര​ധ്യാ​പി​ക​യ്ക്കു ബ്രോ​ക്ക​ണ്‍ സ​ർ​വീ​സാ​യി നാ​ലുവ​ർ​ഷ​വും ഒ​ന്പ​തു മാ​സ​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് ക​ണ​ക്കാ​ക്കാ​തി​രു​ന്ന​തി​നാ​ൽ പെ​ൻ​ഷ​നി​ലും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളി​ലും വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. 29,850 രൂ​പ മാ​സം ഫു​ൾ പെ​ൻ​ഷ​ൻ ല​ഭി​ക്കേ​ണ്ടി​ട​ത്ത് 24,875 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. മാ​സം 4975 രൂ​പ​യാ​ണ് ന​ഷ്ടം.

ഗ്രാ​റ്റു​വി​റ്റി ഇ​ന​ത്തി​ൽ മു​പ്പ​തുവ​ർ​ഷം ക​ണ​ക്കാ​ക്കി​യാ​ൽ 10,41,390 രൂ​പ ല​ഭി​ക്ക​ണം. എ​ന്നാ​ൽ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് കൂ​ട്ടാ​ത്ത​തി​നാ​ൽ ല​ഭി​ച്ച​ത് 8,67,825 രൂ​പ. ന​ഷ്ടം 1,73,565 രൂ​പ. ക​മ്യൂ​ട്ടേ​ഷ​ൻ ഇ​ന​ത്തി​ൽ ല​ഭി​ക്കേ​ണ്ട​ത് 15,90,408 രൂ​പ. ല​ഭി​ച്ച​തു 13,25,340 രൂ​പ. ന​ഷ്ടം 2,65,068. ഇ​ത്ത​ര​ത്തി​ലാ​ണ് ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് കൂ​ട്ടാ​ത്ത​വ​ർ​ക്കു ഫു​ൾ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ന​ഷ്ട​മാ​കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2016ലെ ​ഉ​ത്ത​ര​വി​നെ​തി​രെ ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2017 ഓ​ഗ​സ്റ്റ് 14ന് ​കോ​ട​തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും, നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വിടുകയും ചെയ്തു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി വി​ധി​യെ മ​റി​ക​ട​ക്കാ​ൻ 2018 മാ​ർ​ച്ച് 21ന് ​പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​നു​സ​രി​ച്ച് 2016 ജൂ​ണ്‍ ഒ​ന്നി​നു​മു​ന്പ് വി​ര​മി​ച്ച​വ​രു​ടെ ഹ്ര​സ്വ​കാ​ല സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ പെ​ൻ​ഷ​നു പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ഈ ​ഉ​ത്ത​ര​വി​നു നി​യ​മ​സാ​ധു​ത ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​വീ​സ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി ചെ​യ്യാ​നും ഒ​രു​ങ്ങു​ക​യാ​ണ് സ​ർ​ക്കാ​ർ.

സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​ർ​ക്ക് 1968 മു​ത​ൽ നി​ല​വി​ലു​ള്ള ആ​നു​കൂ​ല്യം ഇ​ല്ലാ​താ​ക്കു​ന്ന​തു വ​ഞ്ച​നാ​പ​ര​മാ​ണെ​ന്നും, സ​ർ​ക്കാ​ർ ന​യം തി​രു​ത്ത​ണ​മെ​ന്നും ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രുടെ പെ​ൻ​ഷ​ൻതുക ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്.

Related posts