സ്കൂ​ളി​ലെ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ 15കാ​രി എ​ട്ടു മാ​സം ഗ​ർ​ഭി​ണി​; പ​തി​നെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​നാ​ജി: സ്‌​കൂ​ളി​ൽ ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ 15 വ​യ​സു​കാ​രി എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നു ക​ണ്ടെ​ത്തി. ഗോ​വ​യി​ലാ​ണ് സം​ഭ​വം.

പെ​ൺ​കു​ട്ടി എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നും അ​ടു​ത്ത​മാ​സം പ്ര​സ​വി​ക്കു​മെ​ന്നും ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കാ​മു​ക​നെ ബ​ലാ​ത്സം​ഗ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും ത​മ്മി​ൽ ബ​ന്ധം ആ​രം​ഭി​ക്കു​മ്പോ​ൾ പ്ര​തി​യാ​യ ആ​ൺ​കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ടു​ത്തി​ടെ 18 വ​യ​സാ​യ കാ​മു​ക​നെ ശി​ശു​ഭ​വ​നി​ൽ പാ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പി​താ​വി​നൊ​പ്പം വി​ട്ടു.

ഒ​രേ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യും ആ​ൺ​കു​ട്ടി​യും വ​ട​ക്ക​ൻ ഗോ​വ​യി​ലെ സാ​മ്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. വോ​ളി​ബോ​ൾ ക​ളി​ക്കി​ടെ​യാ​ണ് ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ളാ​യ​ത്.

ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി അ​മ്മ​യോ​ടൊ​പ്പ​വും ആ​ൺ​കു​ട്ടി പി​താ​വി​നൊ​പ്പ​വു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment