2034ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് വേ​ദി​യാ​കാ​ൻ ഇ​ന്ത്യ​യും

ന്യൂ​ഡ​ല്‍​ഹി: ഫി​ഫ ലോ​ക​ക​പ്പി​നു വേ​ദി​യാ​കാ​ന്‍ ശ്ര​മം തു​ട​ങ്ങി ഇ​ന്ത്യ. 2034ലെ ​ലോ​ക​ക​പ്പ് വേ​ദി​യാ​യി സൗ​ദി അ​റേ​ബ്യ​യെ ഫി​ഫ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സൗ​ദി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നാ​ണ് ആ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ് ) ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം.

ആ​കെ 104 മ​ത്സ​ര​ങ്ങ​ളാ​ണ് ലോ​ക​ക​പ്പി​ല്‍ അ​ര​ങ്ങേ​റു​ക. ഇ​തി​ല്‍ പ​ത്തു മ​ത്സ​ര​ങ്ങ​ളി​ലെ​ങ്കി​ലും വേ​ദി​യാ​കാ​നാ​ണ് ഇ​ന്ത്യ​യു​ടെ ശ്ര​മം. ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ​യെ ഇ​ന്ത്യ പി​ന്തു​ണ​ച്ചി​രു​ന്നു.

സൗ​ദി​ക്ക് ഒ​പ്പം ലോ​ക​ക​പ്പ് വേ​ദി പ​ങ്കി​ടാ​നാ​ണ് ഇ​ന്ത്യ​യു​ടെ ശ്ര​മം. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സൗ​ദി അ​റേ​ബ്യ​യെ ലോ​ക​ക​പ്പ് വേ​ദി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

Leave a Comment