ഗാ​സ​യി​ൽ ഹ​മാ​സ് നി​ർ​മി​ത തു​ര​ങ്കം ക​ണ്ടെ​ത്തി; നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം

എ​രേ​സ് (പ​ല​സ്തീ​ൻ): ഗാ​സ​യി​ൽ ഹ​മാ​സ് നി​ർ​മി​ച്ച വ​ലി​യ ഭൂ​ഗ​ർ​ഭ തു​ര​ങ്കം ക​ണ്ടെ​ത്തി​യെ​ന്ന​റി​യി​ച്ച് ഇ​സ്ര​യേ​ൽ സൈ​ന്യം. സു​പ്ര​ധാ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ എ​രേ​സി​ലാ​ണു തു​ര​ങ്കം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​തു​ര​ങ്ക​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വി​ധ​മാ​ണു രൂ​പ​ക​ൽ​പ. എ​രേ​സ് അ​തി​ർ​ത്തി​യി​ൽ​നി​ന്നു 400 മീ​റ്റ​ർ ദൂ​ര​ത്താ​ണു തു​ര​ങ്കം.

വൈ​ദ്യു​തി ബ​ന്ധം, മ​ലി​ന​ജ​ലം ഒ​ഴു​കി പോ​കാ​നു​ള്ള സം​വി​ധാ​നം, വെ​ന്‍റി​ലേ​ഷ​ൻ, ട്രോ​ളി മോ​ഡ​ലി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കാ​ൻ സ​ഹാ​യി​ക്കു​ന്ന റെ​യി​ലു​ക​ൾ എ​ല്ലാം​ത​ന്നെ ഈ ​തു​ര​ങ്ക​ത്തി​ൽ സ​ജീ​ക​രി​ച്ചി​രു​ന്നു.

ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ശ്ര​മ​വും ഒ​രു​പാ​ടു പ​ണ​വും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ലൊ​രു തു​ര​ങ്കം ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന് ഇ​സ്ര​യേ​ലി സൈ​ന്യം വ്യ​ക്ത​മാ​ക്കു​ന്നു.

തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണ സ​മ​യ​ത്തേ​ത് എ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​സ്ര​യേ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​തി​നോ​ട​കം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment