മോഹന്‍ലാലിനെതിരേ വടിയെടുത്ത് സുധാകരന്‍ജി! പുലിമുരുകനില്‍ ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ല! ഏറ്റുപിടിച്ച് ഫാന്‍സുകാരും

6i6ri6r100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റിക്കാര്‍ഡുമായാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ തിയറ്റര്‍ വിട്ടത്. സിനിമയിലെ കഥാപാത്രമായിരുന്ന പുലി ഒറിജിനലായിരുന്നോ ഡമ്മിയായിരുന്നോ എന്ന സംശയവും അതേച്ചൊല്ലിയുള്ള വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മോഹന്‍ലാല്‍ ആരാധകരും മറ്റ് ഫാന്‍സ് അസോസിയേഷന്‍കാരും തമ്മില്‍ ഇതേച്ചൊല്ലി പൊരിഞ്ഞ യുദ്ധം തന്നെ നടന്നിട്ടുണ്ട്, സോഷ്യല്‍മീഡിയകളിലും മറ്റും. ഇപ്പോഴിതാ ഇതേ വിഷയത്തില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നു. വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നതാകട്ടെ മന്ത്രി ജി. സുധാകരനും. പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്നാണ് പൊതുവേദിയില്‍ മന്ത്രി തുറന്നടിച്ചത്. ഇത് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.

ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ നിര്‍മാണ ചെലവ് നോക്കി സിനിമയുടെ മൂല്യം നിര്‍ണയിക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി സാമ്യമുള്ളതും യഥാര്‍ഥ ജീവിതത്തോട് ബന്ധപ്പെട്ടതും ചേര്‍ന്ന് പോകുന്നതുമായ സിനിമകളാണ് ഉണ്ടാവേണ്ടത്. പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണത്തിന് വിലകൊടുക്കേണ്ട കാര്യമില്ല. നല്ല സിനിമകളാണ് സമൂഹത്തിനാവശ്യം- മന്ത്രി പറഞ്ഞു. ഇതിനു മുമ്പും സിനിമയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്തവാനകള്‍ നടത്തിയ മന്ത്രിയാണ് സുധാകരന്‍. ഇക്കാലത്തെ നടിമാര്‍ അഭിനയം എന്ന വാക്കിന്റെ അര്‍ത്ഥവും മാന്യതയും മറക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഗ്ലാമറസായി ശ്രദ്ധ നേടണമെന്ന് മാത്രമാണ് നടിമാരുടെ ആഗ്രഹമെന്നും സുധാകരന്‍ ആഞ്ഞടിച്ചിരുന്നു.

Related posts