സം​സ്ഥാ​ന​ത്ത്  12 വ​രെ ചൂട് കൂടും; 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത; പാലക്കാട് ജില്ലയിൽ 41 ഡി​ഗ്രി സെ​ൽ​ഷ്യ​സിലേക്ക് ചൂട് ഉയരാൻ സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 12 വ​രെ ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കൊ​ല്ലം ജി​ല്ല​യി​ല്‍ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ 37ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ല്‍ 36ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ താ​പ​നി​ല ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് അ​ടു​ത്ത 5 ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നും ‌‌കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാം​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment