ലഷ്കർ ഭീകരർ ഇന്ത്യയിൽ; മുബൈ മോഡൽ ഭീകരാക്രമണത്തിനു സാധ്യത ; രാജ്യത്തെ പ്രധാന നഗരങ്ങളിൽ അതീവ ജാഗ്രത; നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു

ISISന്യൂ​ഡ​ൽ​ഹി: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ​ക്ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഡ​ൽ​ഹി, മും​ബൈ, പ​ഞ്ചാ​ബി​ന്‍റെ​യും രാ​ജ​സ്ഥാ​ന്‍റെ​യും അ​തി​ർ​ത്തി പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഷ്ക​ർ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.     ആ​ക്ര​മ​ണം ന​ട​ത്താ​ൻ 20-21 പേ​ർ അ​ട​ങ്ങു​ന്ന സം​ഘം ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​യാ​ണ് ര​ഹ​സ്യാന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന വി​വ​രം.

മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ഈ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​തീ​വ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ഐ​എ​സ്ഐ​യി​ൽ നി​ന്നു പ​രി​ശീ​ല​നം നേ​ടി​യ ഭീ​ക​ര​രാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ര​ഹ​സ്യ​ാന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്.

മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ളം, ഹോ​ട്ട​ലു​ക​ൾ, സ്റ്റേ​ഡി​യം, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 26/11  മും​ബൈ ഭീ​ക​രാ​ക്ര​മ​ണ ശൈ​ലി​യാ​യി​രി​ക്കും ഇ​വ​ർ സ്വീ​ക​രി​ക്കു​ന്ന എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.         മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് സുരക്ഷാ സേനയും പോ​ലീ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
നുഴഞ്ഞു കയറാൻ ശ്രമിച്ചു:നാ​ലു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്നു നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച നാ​ലു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. രാം​പു​ർ സെ​ക്ട​റി​ലാ​ണ് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ഭീ​ക​ര സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഇ​തു​കൂ​ടാ​തെ, ത്രാ​ലി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​താ​യി ഡി​ജി​പി ശേ​ഷ് പോ​ൾ വെ​യ്ദ് ട്വീ​റ്റ് ചെ​യ്തു. മൂ​ന്നു ഭീ​ക​ര​ർ ഇ​വി​ടെ കു​ടു​ങ്ങി​യ​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്.ജ​മ്മു കാ​ഷ്മീ​രി​ലെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം മ​ഞ്ഞു മൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ കാ​ഷ്മീ​രി​ലേ​ക്കു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​ങ്ങ​ളി​ൽ വ​ൻ വ​ർ​ധ​ന​ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി സൈ​ന്യം അ​റി​യി​ച്ചു. ഇ​തി​ന് പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് ഇ​ന്ത്യ വി​ശ്വ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ക് പോ​സ്റ്റു​ക​ൾ​ക്ക് നേ​ർ​ക്ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ത്യ പു​റ​ത്തു​വി​ട്ടി​രു​ന്നു.

Related posts