പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ  പരിചയപ്പെട്ട യുവതിയെ  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കണ്ണൂരിലെ സംഭവം ഇങ്ങനെ…


ക​രു​വാ​ര​കു​ണ്ട്: പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യ പ്ര​തി ക​രു​വാ​ര​കു​ണ്ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

നീ​ലാ​ഞ്ചേ​രി കൂ​രി​മു​ണ്ട സ്വ​ദേ​ശി ചെ​മ്മ​ല​പു​റ​വ​ൻ താ​ഹി​റി(28)​നെ​യാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട താ​ഹി​ർ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

ബ​ന്ധം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ താ​ഹി​ർ കൈ​യൊ​ഴി​യു​ക​യാ​ണു​ണ്ടാ​യ​ത്. തു​ട​ർ​ന്നു യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു.

വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ്് താ​ഹി​ർ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ക്കു​ന്ന വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ൾ സ​മീ​പ​കാ​ല​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​ട്ട​യെ കൂ​ടാ​തെ സി​പി​ഒ​മാ​രാ​യ കെ.​എ​സ്.​ഉ​ല്ലാ​സ്, ബി​ന്ദു മോ​ൾ, സേ​തു​മാ​ധ​വ​ൻ, വി​നീ​ഷ്, വി​ന​യ ദാ​സ് കാ​ളി​കാ​വ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment