താജ്മഹൽ മനോഹരമായ ശ്മശാനം; ആളുകൾ താജ്മഹലിനെ കാണുന്നത് അശുഭസൂചനയായെന്ന് ഹരിയാന മന്ത്രി അനിൽ വിജ്

 

അംബാല: താജ്മഹൽ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന കാബിനറ്റ് മന്ത്രി അനിൽ വിജ്. ലോകപ്രശസ്തമായ ഈ സ്മാരകം മനോഹരമായ ശ്മശാനമാണ്. അതിനാൽ ആളുകൾ താജ്മഹലിനെ അശുഭസൂചനയായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താജ്മഹൽ മനോഹരമാണെന്നും അതിനുള്ളിൽ ശവകുഴികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. താജ്മഹൽ അശുഭസുചനയായി കാണുന്നതുമൂലമാണ് ആളുകൾ താജ്മഹലിന്‍റെ മാതൃകയിൽ വീടുകൾ നിർമിക്കാത്തതെന്നും അനിൽ പറഞ്ഞു.

ഉത്തർപ്രദേശ് സർക്കാർ ടൂറി​​​സം ക​​​ല​​​ണ്ട​​​റി​​​ൽ​​​നി​​​ന്നും താ​​​ജ്മ​​​ഹ​​​ലിനെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇതു സംബന്ധിച്ച വി​​​വാ​​​ദ​​​ങ്ങ​​​ൾ‌​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. പി​​​ന്നാ​​​ലെ താ​​​ജ്മ​​​ഹ​​​ൽ നി​​​ർ​​​മി​​ച്ച​​​ത് രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​ണെ​​​ന്ന ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സം​​​ഗീ​​​ത് സോ​​​മി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.

Related posts