തലശേരിയിലെ നല്ല കാര്യം; പോലീസും സന്നദ്ധസംഘടനകളും ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​നടക്കുന്നവരെ കണ്ടെത്തി പുനരധിവ സിപ്പിച്ചു

thalassery-lത​ല​ശേ​രി: ജ​ന​മൈ​ത്രി പോ​ലീ​സും ത​ല​ശേ​രി ന​ഗ​ര​സ​ഭ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്നു ന​ട​ത്തി​യ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യി​ൽ തെ​രു​വോ​ര മ​നു​ഷ്യ​ർ​ക്ക് പു​തു​ജീ​വ​ൻ. ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​ന​ട​ന്ന അ​റു​പ​തി​ലേ​റെ പേ​രെ​യാ​ണ് പോ​ലീ​സും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ എ​ത്തി​ച്ച​ത്. ഉ​റ്റ​വ​രാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ട​പി​ടി​ച്ച മു​ടി​യും മു​ഷി​ഞ്ഞുനാ​റി​യ വ​സ്ത്ര​ങ്ങ​ളു​മാ​യി ന​ഗ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ളവ​രെ​യാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്.  ഇ​തോ​ടെ നെ​സ്റ്റ് 2017 എ​ന്നു പേ​രി​ട്ട പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി.

സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ ബാ​ബു പാ​റാ​ൽ, എ​ൻ.​നൗ​ഷാ​ദ്, പി.​പി. മൊ​യ്തു, പി.​സാ​ദി​ഖ് എ​ന്നി​വ​രാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഡി​വൈ​എ​സ്പി ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ലെ​ത്തി​ച്ച തെ​രു​വു​മ​ക്ക​ളെ മു​ടി​മു​റി​ച്ചും കു​ളി​പ്പി​ച്ചും പു​തു​വ​സ്ത്ര​ങ്ങ​ൾ അ​ണി​യി​ച്ചും ഉ​ന്മേ​ഷ​വാ​ൻ​മാ​രാ​ക്കി​യ​ശേ​ഷം വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​ക്കൊ​ണ്ട് രോ​ഗ​നി​ർ​ണ​യ​വും ന​ട​ത്തി. ഡോ​ക്ട​ർ​മാ​രാ​യ എം.​മ​ധു​സൂ​ദ​ന​ൻ, ദേ​വ​രാ​ജ്, എ​സ്.​ആ​ർ. പു​ഷ്പ​രാ​ജ്, അ​ജി​ത്കു​മാ​ർ, സ​ജീ​വ്, രാ​ജീ​വ് രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി സൗ​ജ​ന്യ​മാ​യി മ​രു​ന്നും ന​ൽ​കി​യ​ത്.

രാ​വി​ലെ ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും ഉ​ച്ച​യ്ക്ക് ചി​ക്ക​ൻ ബി​രി​യാ​ണി​യും തെ​രു​വോ​ര​മ​ക്ക​ൾ​ക്കാ​യി വി​ള​ന്പി. തു​ട​ർ​ന്ന് മാ​ന​സി​ക അ​സ്വ​സ്ഥ​ത പു​ല​ർ​ത്തു​ന്ന​വ​രെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രെ ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​നാ​ഥ​രാ​യ​വ​രെ അ​നാ​ഥ​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്കും അ​യ​ച്ചു​കൊ​ണ്ടാ​ണ് സ്നേ​ഹ​കൂ​ട്ടാ​യ്മ സ​മാ​പി​ച്ച​ത്.  മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ.​സ​തീ​ഷ് ബാ​ല​സു​ബ്ര​ഹ്മ​ണ്യം സ്നേ​ഹ​ക്കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം ക്ലാ​സെ​ടു​ത്തു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ന​ജ്മ​ഹാ​ഷിം, പി.​പി. സാ​ജി​ത, സൈ​റാ മു​ഹ​മ്മ​ദ്, കെ. ​അ​ച്യു​ത​ൻ, മേ​ജ​ർ പി. ​ഗോ​വി​ന്ദ​ൻ, അ​നൂ​പ് കേ​ളോ​ത്ത്, സി.​എ​ച്ച് നൗ​റി​ഫ്, ജി​ജു സി. ​സോ​മ​ൻ, ഉ​സീ​ബ് ഉ​മ്മ​ലി​ൽ, ബാ​ബു, ടി.​എം ദി​ലീ​പ്കു​മാ​ർ, ന​വാ​സ് മേ​ത്ത​ർ, പി.​പി ചി​ന്ന​ൻ ,സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ,  സി.​കെ ബി​ന്ദു​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.  സി​ഐ​മാ​രാ​യ യു. ​പ്രേ​മ​ൻ, കെ.​എ​സ്. ഷാ​ജി എ​ന്നി​വ​രും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ ജെ​സി​ഐ, റോ​ട്ട​റി ക്ല​ബ്, വൈ​സ്മെ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ഐ​എം​എ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, സ​ദ​സ്, ബ്ര​ക്സ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, അ​ത്താ​ഴ​ക്കൂ​ട്ടം, പ്രാ​ർ​ഥ​നാ സ​ദ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും ജ​ന​മൈ​ത്രി പോ​ലീ​സു​മാ​ണ് തെ​രു​വോ​ര മ​നു​ഷ്യ​രെ സം​ര​ക്ഷി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

Related posts