തമിഴ്നാട്ടിൽ മാത്രമല്ല ത​ണ്ണി​മ​ത്ത​ൻ, ഇങ്ങു പായിപ്പാട്ടും കിട്ടും..! നൂറുമേനി വിളവിൽ ചിലവിന്‍റെ മൂന്നിരട്ടി ലാഭം; സന്തോഷം പങ്കുവച്ച് ജോൺസൺ

ബെ​​ന്നി ചി​​റ​​യി​​ൽ
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു വ​​ൻ​​തോ​​തി​​ൽ ത​​ണ്ണി​​മ​​ത്ത​​ൻ കേ​​ര​​ള​​ത്തി​​ലേ​​ക്ക് വ​​ന്നി​​റ​​ങ്ങു​​ന്പോ​​ൾ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്കി​​ലെ പാ​​യി​​പ്പാ​​ടി​​നും പ​​റ​​യാ​​നു​​ണ്ട് നൂ​​റു​​മേ​​നി വി​​ള​​ഞ്ഞ ത​​ണ്ണി​​മ​​ത്ത​​ൻ വി​​ശേ​​ഷ​​ങ്ങ​​ൾ.

ഒ​​ന്നും ര​​ണ്ടു​​മ​​ല്ല, ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ത​​ണ്ണി​​മ​​ത്ത​​ങ്ങ​​യാ​​ണ് പാ​​യി​​പ്പാ​​ട് അ​​യി​​ത്ത​​മു​​ണ്ട​​കം പാ​​ട​​ശേ​​ഖ​​ര​​ത്ത് വി​​ള​​ഞ്ഞ​​ത്. പാ​​യി​​പ്പാ​​ട് കൊ​​ച്ചു​​പ​​ള്ളി​​ക്കു സ​​മീ​​പം അ​​ട​​വി​​ച്ചി​​റ ജോ​​ണ്‍​സ​​ണ്‍ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് കൃ​​ഷി​​യി​​റ​​ക്കി​​യ പാ​​ട​​ത്താ​​ണ് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ന​​ല്ല മ​​ധു​​ര​​മു​​ള്ള ത​​ണ്ണി​​മ​​ത്ത​​ൻ വി​​ള​​ഞ്ഞ​​ത്.

15 ദി​​വ​​സ​​ത്തി​​നി​​ടെ മൂ​​ന്നു​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ ത​​ണ്ണി​​മ​​ത്ത​​ൻ വി​​റ്റു ക​​ഴി​​ഞ്ഞു. ഇ​​നി​​യും അ​​ത്ര​​ത്തോ​​ളം വി​​ല​​യ്ക്കു​​ള്ള കാ​​യ്ക​​ൾ വി​​ൽ​​ക്കാ​​നു​​ണ്ടെ​​ന്ന് ഈ ​​ക​​ർ​​ഷ​​ക​​ൻ പ​​റ​​യു​​ന്നു.

സ്ഥി​​ര​​മാ​​യി പ​​ട​​വ​​ല​​വും ചീ​​ര​​യു​​മാ​​ണ് ജോ​​ണ്‍​സ​​ൻ പാ​​ട​​ത്ത് കൃ​​ഷി ചെ​​യ്തി​​രു​​ന്ന​​ത്. പ​​രീ​​ക്ഷ​​ണാ​​ർ​​ഥ​​മാ​​ണ് ഇ​​ക്കു​​റി ത​​ണ്ണി​​മ​​ത്ത​​ൻ ന​​ട്ട​​ത്.

ഓ​​ണ്‍​ലൈ​​നി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് ത​​ണ്ണി​​മ​​ത്ത​​ൻ വി​​ത്ത് 12,000 രൂ​​പ​​യ്ക്ക് വാ​​ങ്ങി​​യാ​​ണ് പാ​​ട​​ത്ത് ന​​ട്ട​​ത്. രാ​​സ​​വ​​ള​​മോ കീ​​ട​​നാ​​ശി​​നി​​യോ ഉ​​പ​​യോ​​ഗി​​ക്കാ​​തെ ക​​ട​​ല​​പ്പി​​ണ്ണാ​​ക്ക്, കോ​​ഴി​​ക്കാ ഷ്ഠം തു​​ട​​ങ്ങി​​യ ജൈ​​വ​​വ​​ള​​ങ്ങ​​ളാ​​ണ് പ്ര​​യോ​​ഗി​​ച്ച​​ത്.

ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്നെ​​ത്തു​​ന്ന വി​​ഷ​​ലി​​പ്ത​​മാ​​യ ത​​ണ്ണി​​മ​​ത്ത​​ന് കി​​ലോ​​യ്ക്ക് 35 രൂ​​പ​​വ​​രെ വി​​ല​​യു​​ള്ള​​പ്പോ​​ൾ ജോ​​ണ്‍​സ​​ണ്‍ വി​​ൽ​​ക്കു​​ന്ന​​ത് കി​​ലോ​​യ്ക്ക് വെ​​റും 20 രൂ​​പ​​യ്ക്കാ​​ണ്.

അ​​റു​​പ​​തി​​നും എ​​ഴു​​പ​​തി​​നും ദി​​വ​​സ​​ത്തി​​നി​​ട​​യി​​ൽ ത​​ണ്ണി​​മ​​ത്ത​​ൻ വി​​ള​​വെ​​ടു​​പ്പി​​നു പാ​​ക​​മാ​​യെ​​ന്നും ജോ​​ണ്‍​സ​​ണ്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

ജോ​​ണ്‍​സ​​ന്‍റെ ത​​ണ്ണി​​മ​​ത്ത​​ൻ കൃ​​ഷി സാ​​മൂ​​ഹി​​ക​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യ​​തോ​​ടെ ക​​ച്ച​​വ​​ട​​വും പൊ​​ടി​​പൊ​​ടി​​ക്കു​​ക​​യാ​​ണ്. മ​​ക​​ൻ നി​​ൻ​​സ​​ണും ജോ​​ണ്‍​സ​​നൊ​​പ്പം പാ​​ട​​ത്ത് സ​​ജീ​​വ​​മാ​​ണ്.

Related posts

Leave a Comment