തിരുവനന്തപുരം: തന്ത്രിയോട് പിണറായിക്ക് അപ്രീതിയുണ്ടെന്നും തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്.
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തിട്ടെന്തായെന്നും ഇതേക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ജീവനക്കാര്‍ മാത്രമറിഞ്ഞ് ശബരിമലയില്‍ ഇത്രയും വലിയ കൊള്ള നടക്കില്ല.
അന്വേഷണം തന്ത്രിയില്‍ ഒതുക്കാന്‍ നോക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയാതെയാണു കൊള്ള നടന്നതെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
