ഡി​ജി​റ്റ​ൽ കോ​പ്പി​യ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ  ലേ​ണേ​ഴ്സ് ടെ​സ്റ്റി​ലും; പ​രീ​ക്ഷാ​രീ​തി പ​രി​ഷ്ക​രി​ക്കാ​ൻ ആ​ലോ​ച​ന

ക​ണ്ണൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നാ​യു​ള്ള ലേ​ണേ​ഴ്സ് ടെ​സ്റ്റി​ൽ പ​രീ​ക്ഷാ​ർ​ഥി​ക​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​ർ​ടി ഓ​ഫീ​സു​ക​ളി​ൽ വ​ച്ച് ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടെ​സ്റ്റി​ലാ​ണ് പ​രീ​ക്ഷാ​ർ​ഥി​ക​ൾ ക്ര​മ​ക്കേ​ട് ന‌​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ വ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ത്ത് പു​റ​ത്തു​ള്ള​വ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കും. ഇ​വ​ർ ഇ​തി​ന്‍റെ ശ​രി​യാ​യ ഉ​ത്ത​രം പ​റ​ഞ്ഞു കൊ​ടു​ക്കും. ബ്ലൂ ​ടൂ​ത്ത് ഇ​യ​ർ ബ​ഡ്സ് ചെ​വി​യി​ൽ ഘ​ടി​പ്പി​ച്ച് ഇ​തു മ​റ​ച്ചുകൊ​ണ്ട് ഷാ​ളോ അ​ല്ലെ​ങ്കി​ൽ പ​ർ​ദ പോ​ലു​ള്ള വ​സ്ത്ര​ങ്ങ​ളോ ധ​രി​ച്ചെ​ത്തു​ന്ന​വ​രാ​ണ് പു​റ​മെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​ത്.

സാ​ധാ​ര​ണ ഒ​രു പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​നു​വ​ദി​ക്കാ​റി​ല്ല, ഓ​ൺലൈ​ൻ ലേ​ണിം​ഗ് ടെ​സ്റ്റി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സൈ​റ്റി​ൽ ക​യ​റി പ​രീ​ക്ഷ​യി​ൽ ചേ​ര​ണ​മെ​ങ്കി​ൽ ഒ​ടി​പി ന​ന്പ​ർ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​തുകൊ​ണ്ടു ത​ന്നെ ഫോ​ൺ നി​രോ​ധി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ക്ര​മ​ക്കേ​ട് വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നെ കു​റി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​ലോ​ച​ന ആ​രം​ഭി​ച്ചു.ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​രെ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ടെ​സ്റ്റി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

  • നി​ശാ​ന്ത് ഘോ​ഷ്

Related posts

Leave a Comment