ഒടുവില്‍ അമിത് ഷാ ഇടപെട്ടു, ലസിത പാലക്കലിനെ അപമാനിച്ച തരികിട സാബുമോന്‍ അബ്ദുസമദിന് കുരുക്കു മുറുകുന്നു, ബിജെപി പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്ന് അമിതി ഷാ ഇടപെട്ടു, തരികിടയ്ക്ക് പണികിട്ടിയേക്കും

സോഷ്യല്‍മീഡിയയിലൂടെ യുവമോര്‍ച്ച വനിതാ നേതാവിനെ ലൈംഗികമായി അധിക്ഷേപിച്ച തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദിനു മേല്‍ കുരുക്ക് മുറുകുന്നു. തന്നെ അധിക്ഷേപിച്ച വിഷയത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പ്രതികരിച്ചില്ലെന്ന ലസിത പാലയ്ക്കലിന്റെ പരാതി അങ്ങ് ഡല്‍ഹി ബിജെപിയിലും എത്തിയിരുന്നു.

ഇതോടെ അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടുകയും തുടര്‍ നടപടികളെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സാബുവിന്റെ കായംകുളത്തെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. വരുംദിവസങ്ങള്‍ ശക്തമായ പ്രതിഷേധത്തിനാണ് പദ്ധതിയിടുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സാബു ഇപ്പോള്‍ മുംബൈയിലാണ്.

സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കായംകുളത്തെ വസതിയിലേക്ക് മാര്‍ച്ച്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് വീടിനു സമീപം പോലീസ് തടഞ്ഞു.

അധിക്ഷേപം നടത്തിയ സാബുവിനെതിരേ പരാതി നല്‍കിയിട്ടും ഇതുവരെയും പോലീസ് നടപടി ഉണ്ടായിട്ടില്ലെന്നും ഇയാളെ പോലീസ് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

അതേസമയം കേരള പോലീസ് നടപടി എടുത്തില്ലെങ്കില്‍ മഹാരാഷ്ട്ര പോലീസിനെ സമീപിക്കാനും ബിജെപി ഒരുങ്ങുന്നുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരു സംസ്ഥാനത്തെ പോലീസിന് കാര്യമായൊന്നും ചെയ്യാനാകില്ലെങ്കിലും മറ്റൊരു കേസ് കൂടി നല്കാനുള്ള സാധ്യതയുണ്ട്.

കാരണം സോഷ്യല്‍മീഡിയയിലാണ് സാബുമോന്‍ അധിക്ഷേപം നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതി എവിടെ വേണമെങ്കിലും നല്കാനുള്ള പഴുത് കിടപ്പുണ്ട്. എന്തായാലും സാബുവിന്റെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

Related posts