നെ​ടു​മ്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണവേ​ട്ട; ക​ണ്ണൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത് 2.5 കി​ലോഗ്രാം ​ സ്വ​ർ​ണം

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 90 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.ദോ​ഹ​യി​ൽ​നി​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​ഴ്സ് വി​മാ​ന​ത്തി​ൽ​വ​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​​ൽ​നി​ന്നു​മാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. 2.5 കി​ലോ ഗ്രാം ​സ്വ​ർ​ണം ഇ​യാ​ൾ മൈ​ക്രോ​വേ​വ് ഓ​വ​നി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

23 ബി​സ്ക​റ്റു​ക​ളു​ടെ രൂ​പ​ത്തി​ലാ​യി​രു​ന്നു സ്വ​ർ​ണം. ക​സ്റ്റം​സ് വി​ഭാ​ഗം സ്വ​ർ​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts