അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍ ബാലനെ തിരിച്ചയച്ചത് പുത്തനുടുപ്പം പലഹാരങ്ങളും അടക്കം കൈനിറയെ സമ്മനാങ്ങളുമായി! ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയ

കൊച്ചുകുട്ടികള്‍ അബദ്ധത്തില്‍ രാജ്യാതിര്‍ത്തി കടന്നെത്തുക എന്നത് ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്‍ ബാലന് സമ്മാനങ്ങള്‍ നല്‍കി തിരിച്ചയച്ച് കൈയ്യടി നേടുകയാണ് ഇന്ത്യന്‍ സൈന്യമിപ്പോള്‍.

പാക് അധീന കാഷ്മീരില്‍ നിന്നെത്തിയ മുഹമ്മദ് അബ്ദുള്ള എന്ന പതിനൊന്ന് വയസ്സുകാരനെയാണ് സ്‌നേഹത്തോടെ സ്വീകരിച്ച് അവന് ജ്യൂസും പലഹാരങ്ങളും പുതിയ വസ്ത്രങ്ങളും നല്‍കി ഇന്ത്യന്‍ സൈന്യം മടക്കിയയച്ചത്. ജൂണ്‍ 24ന് അതിര്‍ത്തി കടന്ന ബാലനെ പൂഞ്ച് ജില്ലയിലെ ദെഗ്വാര്‍ മേഖലയില്‍ സൈന്യം തടഞ്ഞുവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ജമ്മുകാഷ്മീര്‍ പോലീസിന് കൈമാറി. പോലീസ് തന്നെയാണ് ബാലനെ സ്വന്തം നാട്ടിലേക്ക് മടക്കിയയക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്. ഇന്ത്യ-പാക് ബന്ധം ഊഷ്മളമാക്കുന്നതിനും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് ബാലനെ തിരിച്ചയതെന്ന് പ്രതിരോധവകുപ്പ് വക്താവ് അറിയിച്ചു.

Related posts