ഇനിയും പണം തന്നില്ലെങ്കില്‍..! യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 2.8 ലക്ഷം രൂപ; തന്നെ പ്രകൃതിവിരുദ്ധത്തിനായി ഉപയോഗിച്ചെന്നു ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്; സംഭവം ഇങ്ങനെ…

thattippuതൊ​​ടു​​പു​​ഴ: യു​​വാ​​വി​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പ​​ണം ത​​ട്ടി​​യ സം​​ഭ​​വ​​ത്തി​​ൽ ഒ​​രാ​​ൾ അ​​റ​​സ്റ്റി​​ലാ​​യി. 2, 80,000 രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത ശേ​​ഷം വീ​​ണ്ടും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പ​​ണം ത​​ട്ടാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ഴാ​​ണു പ​രാ​തി ന​ൽ​കി​യ​ത്. കാ​​ളി​​യാ​​ർ സ്വ​​ദേ​​ശി​​യാ​യ യു​​വാ​​വി​​ന്‍റെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നു കാ​​ളി​​യാ​​ർ പോ​​ലീ​​സ് തൃ​​ശൂ​​ർ സ്വ​​ദേ​​ശി ടോ​​ണി (27)യെ ​​അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ വൈ​​കി​​ട്ട് നാ​​ലോ​​ടെ തൊ​​ടു​​പു​​ഴ കെ​എ​​സ്ആ​​ർ​​ടി​​സി സ്റ്റാ​​ന്‍ഡി​​നു സ​​മീ​​പ​​ത്തു​നി​​ന്നാ​​ണ് എ​​സ്ഐ വി​​ഷ്ണു​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​യാ​​ളെ പി​​ടി​കൂ​​ടി​​യ​​ത്.

ക​​ഴി​​ഞ്ഞ മാ​​സം പൂ​​രം കാ​​ണാ​​നാ​​യി തൃ​​ശൂ​​രെ​​ത്തി​​യ​​പ്പോ​​ഴാ​​ണു യു​​വാ​​വ് ടോ​​ണി​​യെ പ​​രി​​ച​​യ​​പ്പെ​​ടു​​ന്ന​​ത്. ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം മു​​റി​​യെ​​ടു​​ത്ത യു​​വാ​​വു​​മാ​​യി ടോ​​ണി സൗഹൃദത്തി​​ലാ​​യി. തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ യു​​വാ​​വി​​ന്‍റെ ഫോ​​ണ്‍ കൈ​​ക്ക​​ലാ​​ക്കി. ഇ​​തി​​നി​​ട​​യി​​ൽ യു​​വാ​​വ് ഉ​​റ​​ങ്ങി​​പ്പോ​​യി. പി​​റ്റേ ദി​​വ​​സം ഉ​​ണ​​ർ​​ന്ന​​പ്പോ​​ൾ യു​​വാ​​വ് ത​​ന്നെ പ്ര​​കൃ​​തി​​വി​​രു​​ദ്ധ​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചെ​​ന്നും ഇ​​തു യു​​വാ​​വി​​ന്‍റെ വീ​​ട്ടു​​കാ​​രോ​​ടു പ​​റ​​യു​​മെ​​ന്നും ടോ​​ണി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. പ​​റ​​യാ​​തി​​രി​​ക്കാ​​നാ​​യി പ​​ണ​​വും ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് ഭ​​യ​​ന്നു​​പോ​​യ യു​​വാ​​വ് ആ​​ദ്യം 12,000 രൂ​​പ​​യും പി​​ന്നീ​​ട് 30,000 രൂ​​പ​​യും ടോ​​ണി​​ക്കു ന​​ൽ​​കി. അ​​ങ്ങ​​നെ പ​​ല​​പ്പോ​​ഴാ​​യി 2.8 ല​​ക്ഷം രൂ​​പ ടോ​​ണി യു​​വാ​​വി​​ൽ​നി​ന്നു ത​​ട്ടി​​യെ​​ടു​​ത്തു.

ക​​ഴി​​ഞ്ഞ ദി​​വ​​സം വീ​​ണ്ടും ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ ആ​​വ​​ശ്യ​​പ്പെ​​ട്ടു ശ​​ല്യം ചെ​​യ്ത​​തോ​​ടെ യു​​വാ​​വ് ബ​​ന്ധു​​ക്ക​​ളെ വി​​വ​​രം അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്നു ബ​​ന്ധു​​ക്ക​​ൾ കാ​​ളി​​യാ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി​​ന​​ൽ​​കി. തു​​ട​​ർ​​ന്നു പോ​​ലീ​​സി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം പ​​ണം ന​​ൽ​​കാ​​മെ​ന്നു പ​​റ​​ഞ്ഞു തൊ​​ടു​​പു​​ഴ​​യി​​ലേ​​ക്കു യു​​വാ​​വി​​നെ വി​​ളി​​ച്ചു വ​​രു​​ത്തി മ​​ഫ്തി വേ​​ഷ​​ത്തി​​ൽ കാ​​ത്തു​നി​​ന്ന പോ​​ലീ​​സ് സം​​ഘം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ൾ വേ​​റെ പ​​ല​​രെ​​യും സ​​മാ​​ന​​രീ​​തി​​യി​​ൽ ത​​ട്ടി​​പ്പി​​ന് ഇ​​ര​​യാ​​ക്കി​​യ​​താ​​യി സൂ​​ച​​ന​​യു​​ണ്ടെ​​ന്നു പോ​ലീ​​സ് പ​​റ​​ഞ്ഞു. കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി പോ​​ലീ​​സ് സം​​ഘം ഇ​​ന്നു തൃ​​ശൂ​​രി​​ലേ​​ക്കു പോ​​കും.

Related posts