പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ഹൃ​ത്തെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ; പിടിയിലായ പ്രതി ഇത്തരത്തിൽ നിരവധി തട്ടിപ്പു നടത്തിയതായി പോലീസ്; തട്ടിപ്പ് സാധനങ്ങൾ നൽകിയിരുന്നത്…

കൊച്ചി: ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടു​ത്ത സു​ഹൃ​ത്തെ​ന്ന് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും ന​ട​ത്തി​യെ​ന്നു സം​ശ​യം. ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടു​ത്ത സു​ഹൃ​ത്തെ​ന്ന് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ത​ട്ടി​പ്പു ന​ട​ത്തി​യ ച​ന്തി​രൂ​ർ കൊ​ച്ചു​തു​രു​ത്തേ​ൽ ഫെ​ലി​ക്സ് (50) ആ​ണു കൊ​ച്ചി സി​റ്റി ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ൽ​കാ​നെ​ന്നു പ​റ​ഞ്ഞു എ​റ​ണാ​കു​ള​ത്തെ ഒ​രു പ്ര​മു​ഖ കാ​ർ വ്യ​വ​സാ​യി​യെ ക​ബ​ളി​പ്പി​ച്ചു ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി എ​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി കു​ടു​ങ്ങി​യ​ത്.

ച​ന്ദി​രൂ​ർ സ്വ​ദേ​ശി ആ​ണെ​ങ്കി​ലും കൊ​ച്ചി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​തി ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ഇ​തി​നൊ​പ്പ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും ഇ​യാ​ൾ ന​ട​ത്തി​യെ​ന്ന സൂ​ച​ന അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ച​ത്.

ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യെ​ടു​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും ന​ൽ​കു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ്. ത​ട്ടി​പ്പി​ലൂ​ടെ ഇ​യാ​ൾ നേ​ടി​യ വി​ല​കൂ​ടി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ചി​ല​ത് ആ​ല​പ്പു​ഴ​യി​ലെ ഇ​യാ​ളു​ടെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. ഷാ​ഡോ എ​സ്ഐ എ.​ബി. വി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts