ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള ​ബാബു അ​ന്ത​രി​ച്ചു

THAVAKKALA-0Lചെ​ന്നൈ: ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള (ബാ​ബു- 47) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു അ​ന്ത്യം. ചെ​ന്നൈ വ​ട​പ​ള​നി സ്വ​ദേ​ശി​യാ​ണ്. ഉ​യ​ര​ക്കു​റ​വു​കൊ​ണ്ട് സി​നി​മ​യി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ന​ട​നാ​യി​രു​ന്നു ത​വ​ക്ക​ള​യെ​ന്ന ബാ​ബു. വി​വി​ധ ഭാ​ഷ​ക​ളി​ൽ നാ​ൽ​പ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ട ബാ​ബു ത​ന്നെ ശ്ര​ദ്ധേ​യ​നാ​ക്കി​യ മു​ന്താ​ണി മു​ടി​ച്ച് എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍​റെ പേ​ര് പി​ന്നീ​ട് സ്വ​ന്തം പേ​രാ​യി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​രാ​ജ് ആ​യി​രു​ന്നു മു​ന്താ​ണി മു​ടി​ച്ചി​ലെ നാ​യ​ക​ൻ.

ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന മ​ല​യാ​ള​ചി​ത്രം ഗാ​ന്ധി​ന​ഗ​റി​ല്‍ ഉ​ണ്ണി​യാ​ര്‍​ച്ച​യാ​ണ് അ​വ​സാ​ന ചി​ത്രം. ത​വ​ക്ക​ള​യു​ടെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. 1984ല്‍ ​ആ​ല​പ്പി അ​ഷ്‌​റ​ഫ് സം​വി​ധാ​നം ചെ​യ്ത വ​നി​താ പോ​ലീ​സി​ലാ​ണ് ഇ​തി​ന് മു​ന്‍​പ് അ​ഭി​ന​യി​ച്ച​ത്.

Related posts