ക്യൂബയിൽ നിന്ന് ആരോഗ്യ മേഖലയെക്കുറിച്ച് പഠിച്ചു; വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക, ക്യൂ​ബ സ​ന്ദ​ർ​ശ​ന​ത്തി​നുശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും തി​രി​ച്ചെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് യു​എ​ഇ​യി​ല്‍നി​ന്നു​ള്ള വി​മാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തശേ​ഷം ക്യൂ​ബ​യി​ലെ​ത്തി ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍ സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ ഇ​ന്‍​ഫി​നി​റ്റി സെ​ന്‍റ​ര്‍ യു​എ​ഇ​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ ലോ​ക കേ​ര​ള സ​ഭ മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി പ്ര​വാ​സി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി.

യു​എ​ൻ ആ​സ്ഥാ​ന​വും മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.മ​ന്ത്രി കെ.എ​ൻ. ബാ​ല​ഗോ​പാ​ൽ, സ്പീ​ക്ക​ർ എ.​എ​ൻ.​ ഷം​സീ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ ജോ​യ് തു​ട​ങ്ങി​യ​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ക്യൂ​ബ​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഹ​വാ​ന​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ക്യൂ​ബ​ൻ സ​ർ​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു. ഈ ​മാ​സം ഒൻപതിനാ​ണ് മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment