വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നി​ഖി​ൽ തോ​മ​സ് കാ​ട്ടി​യ​ത് കൊ​ടും​ച​തിയെന്ന് സി​പി​എം; കുട്ടിനേതാവിനെതിരേ അന്വേഷണം


ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ നേ​താ​വ് നി​ഖി​ൽ തോ​മ​സ് പാ​ർ​ട്ടി​യോ​ട് കാ​ട്ടി​യ​ത് കൊ​ടും​ച​തി​യെ​ന്നു സി​പി​എം കാ​യം​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ. നി​ഖി​ലി​നെ​തി​രേ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ര​വി​ന്ദാ​ക്ഷ​ൻ പ​റ​ഞ്ഞു.

നി​ഖി​ലി​നെ ബോ​ധ​പൂ​ർ​വം പാ​ർ​ട്ടി​ക്കാ​ർ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കും. നി​ഖി​ൽ പാ​ർ​ട്ടി അം​ഗ​മാ​ണെ​ന്നും വി​ഷ​യം ജി​ല്ലാ ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ര​വി​ന്ദാ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.

തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ നി​ര​ന്ത​രം വെ​ട്ടി​ലാ​ക്കു​ന്ന​താ​ണ് എ​സ്എ​ഫ്ഐ ഉ​ൾ​പ്പെ​ട്ട വി​വാ​ദ​പ​ര​മ്പ​ര​ക​ൾ.

പു​റ​ത്ത് ന്യാ​യീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് എ​സ്എ​ഫ്ഐ​യു​ടെ പോ​ക്കി​ൽ അ​തൃ​പ്തി​യു​ണ്ട്.

Related posts

Leave a Comment