“നമ്മുടെ അമ്മ” തരുന്ന ചാണകം ആണവ വികിരണങ്ങളിൽനിന്ന് സംരക്ഷിക്കും; പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഗുജറാത്ത് കോടതി

അഹമ്മദാബാദ്: പശുക്കള്‍ക്ക് വംശനാശം സംഭവിച്ചാല്‍ പ്രപഞ്ചവും ഇല്ലാതാകും. പശുക്കള്‍ സന്തുഷ്ടരാ കുന്നിടത്ത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജി.

പശുവിന്‍റെ ചാണകം വീടുകളെ ആണവ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലയിലെ സെഷന്‍സ് കോടതി ജഡ്ജി.

പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.കൂടാതെ, ഗോമൂത്രത്തിന് ഭേദമാക്കാനാകാത്ത പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി.

കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്.

പശുവിനെ കശാപ്പുചെയ്യുന്നതില്‍ അതൃപ്തി പ്രകടി പ്പിച്ച ജഡ്ജി തന്‍റെ ഉത്തരവില്‍ പശു വെറുമൊരു മൃഗമല്ല “നമ്മുടെ അമ്മ’യാണെന്നും ചൂണ്ടിക്കാട്ടി.

പശുക്കളുടെ പ്രാധാന്യംബോധ്യപ്പെടുത്താന്‍ ചില സംസ്കൃത ശ്ലോകങ്ങളും ജഡ്ജി ഉദ്ധരിച്ചു.

Related posts

Leave a Comment