മേലൂർ: ഈന്തപ്പനകൾ കുലച്ചു; നാട്ടുകാർക്കു കൗതുകമായി. മേലൂർ പാലപ്പിള്ളി ടോജി കുര്യൻ മേ ച്ചേരിയുടെ വീട്ടുപറമ്പിലെ ഈന്തപ്പനകളാണ് കുലച്ചത്. അഞ്ചുവർഷം മുൻപാണ് മണ്ണൂത്തിയിൽ നിന്നും എട്ട് ഈന്തപ്പനകൾ വാങ്ങിനട്ടത്.
ഗൾഫ് രാജ്യങ്ങളിൽ മാത്രമെ ഈന്തപ്പനകൾ വളരുകയുള്ളൂവെന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു കൗതുകത്തിനാണ് ഈന്തപ്പനകൾ നട്ടത്. പ്രത്യേകിച്ച് ഒരു പരിചരണവും നൽകിയിരുന്നില്ല.
താനെ വളർന്ന എട്ട് ഈന്ത പനകളിൽ രണ്ടെണ്ണമാണു കുലച്ചത്. നേരത്തെ കായ ഉണ്ടാകാറുണ്ടെങ്കിലും പഴുക്കാറില്ല. ഇപ്പോൾ വീട്ടുപറമ്പിൽ പഴുത്ത നിൽക്കുന്ന ഈന്തപ്പനകൾ ആകർഷകമായി മാറി.
