വി​ല്ല​നാ​യി വേനൽ ചൂട്;  വേനൽ മഴയ്ക്ക് മുമ്പ് കൊയ്തെങ്കിലും കനത്ത ചൂടിൽ നെ​ല്ലി​നു തൂ​ക്കം കു​റ​ഞ്ഞു; കനത്ത തിരിച്ചടിയെന്ന് കർഷകർ


എ​ട​ത്വ: നാ​ടി​നെ പൊ​രി​ക്കു​ന്ന ക​ന​ത്ത ചൂ​ട് നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്കും വി​ന​യാ​കു​ന്നു. വേ​ന​ൽ മ​ഴ ച​തി​ക്കു​ന്ന​തി​നു മു​ന്പേ കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ക​ന​ത്ത ചൂ​ട് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.

വി​ള​വെ​ടു​ത്ത നെ​ല്ലി​ന്‍റെ തൂ​ക്കം കു​റ​ഞ്ഞ​താ​ണ് ക​ർ​ഷ​ക​രെ വി​ഷ​മ​ത്തി​ലാ​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ പു​ഞ്ച കൃ​ഷി സീ​സ​ണി​ല്‍ മ​ഴ ച​തി​ച്ച​പ്പോ​ള്‍ ഇ​ക്കു​റി ചൂ​ട് ച​തി​ച്ചെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വേ​ന​ൽ മ​ഴ​യു​ടെ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ ഇ​ത്ത​വ​ണ നേ​ര​ത്തെ​യാ​ണ് വി​ത​ച്ച​തും കൊ​യ്ത​തും. വി​ള​വെ​ടു​ത്ത നെ​ല്ലി​ന്‍റെ അ​ള​വും തൂ​ക്ക​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.

പു​ഞ്ച​കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ല​ഭി​ച്ച മ​ഴ ക​തി​രി​ടു​ന്ന സ​മ​യ​ത്തു ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് തി​രി​ച്ച​ടി​യാ​യ​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വി​ള​വെ​ടു​ക്കു​ന്ന ഒ​ട്ടു​മി​ക്ക പാ​ട​ങ്ങ​ളി​ലും നെ​ല്ല് ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്. ക​ഠി​ന​മാ​യ ചൂ​ടി​ല്‍ ക​തി​രി​ല്‍​നി​ന്നു നെ​ല്‍​മ​ണി അ​ട​ര്‍​ന്നു വീ​ണും ക​ര്‍​ഷ​ക​ര്‍​ക്കു ന​ഷ്ടം വ​രു​ന്നു​ണ്ട്.

മ​ഴ ഭീ​ഷ​ണി ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ​ര്‍​പ്പ​ത്തി​ന്‍റെ പേ​രി​ല്‍ മി​ല്ലു​ട​മ​ക​ള്‍ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും നെ​ല്ലി​ന്‍റെ തൂ​ക്ക​ക്കു​റ​വ് തി​രി​ച്ച​ടി​യാ​യി.

പാ​ട്ട​ത്തി​നെ​ടു​ത്തു കൃ​ഷി​യി​റ​ക്കി​യ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കു വേ​ന​ല്‍​ക്കാ​ല ഇ​ന്‍​സ​ന്‍റീ​വ് ന​ല്‍​കു​ന്ന പോ​ലെ നെ​ല്‍​ക്ക​ര്‍​ഷ​ക​ര്‍​ക്കും ഇ​ന്‍​സെ​ന്‍റീ​വ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment