പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി ! യു​വ​തി​യ്ക്ക് 25000 രൂ​പ പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യ​തി​ന് യു​വ​തി​യ്ക്ക് പി​ഴ​യും ത​ട​വും വി​ധി​ച്ച് കോ​ട​തി.

മ​ഞ്ചേ​രി ക​രു​വ​മ്പ്രം മം​ഗ​ല​ശ്ശേ​രി മു​സ്‌​ല്യാ​ര​ക​ത്ത് മു​ജീ​ബ് റ​ഹ്മാ​ന്റെ മ​ക​ള്‍ ലി​യാ​ന മ​ഖ്ദൂ​മ​യെ​യാ​ണ്(20) മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

യു​വ​തി 25,250 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും​വ​രെ ത​ട​വും അ​നു​ഭ​വി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

2022 ന​വം​ബ​ര്‍ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മ​ഞ്ചേ​രി എ​സ്.​ഐ ഖ​മ​റു​സ്സ​മാ​നും സം​ഘ​വു​മാ​ണ് വി​ദ്യാ​ര്‍​ഥി​യെ പി​ടി​കൂ​ടി​യ​ത്.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ച​തെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​റി​ന്റെ ഉ​ട​മ​യാ​യ യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കേ​സ് പ​രി​ഗ​ണി​ച്ച മ​ഞ്ചേ​രി ജെ.​എ​ഫ്.​സി.​എം കോ​ട​തി ഡി​സം​ബ​ര്‍ ഏ​ഴി​ന് ലി​യാ​ന​ക്ക് ജാ​മ്യം ന​ല്‍​കി​യി​രു​ന്നു.

50,000 ബോ​ണ്ടി​ന്മേ​ലു​ള്ള ര​ണ്ടാ​ള്‍ ജാ​മ്യ​മ​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളി​ലാ​യി​രു​ന്നു ജാ​മ്യം. തു​ട​ര്‍​ന്ന് വാ​ദം പൂ​ര്‍​ത്തി​യാ​യ കേ​സി​ല്‍ വ്യാ​ഴാ​ഴ്ച കോ​ട​തി വി​ധി പ​റ​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment