കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വീ​ടു​വി​ട്ടി​റ​ങ്ങി​; ആ​ക്കു​ളം കാ​യ​ലി​ൽ ചാ​ടി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

തിരുവനന്തപുരം: ആ​ക്കു​ളം പാ​ല​ത്തി​ല്‍ നി​ന്നും കാ​യ​ലി​ലേ​ക്കു ചാ​ടി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി​യാ​യ 23 കാ​ര​ൻ ആ​ണ് കാ​യ​ലി​ല്‍ ചാ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​ണ് സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വാ​വ് പാ​ല​ത്തി​ന് സ​മീ​പം എ​ത്തി​യ​ശേ​ഷം കാ​യ​ലി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫയർഫോഴ്സ് പറഞ്ഞു.

പൊ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നും ല​ഭി​ച്ച സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഒ​ഫീ​സി​ല്‍ നി​ന്നും എ​ത്തി​യ സം​ഘ​ത്തി​ലെ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് സ്വ​ന്തം നാ​ട്ടു​കാ​ര​നാ​യ യു​വാ​വി​നെ പാ​ല​ത്തി​ല്‍ നി​ന്നും സാ​ഹ​സി​ക​മാ​യി റോ​പ്പി​ല്‍ തൂ​ങ്ങി​യി​റ​ങ്ങി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ വി.​സി​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ദ​ര്‍​ശ് നാ​ഥ് , സ​മി​ന്‍ , സ​ഞ്ജു , ജോ​സ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment