തീ​യ​റ്റ​ര്‍ പ​രി​സ​ര​ത്തു​നി​ന്ന് സം​സാ​രി​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ;  ഫെ​ഫ്ക​യു​ടെ നി​ര്‍​ണാ​യ​ക യോ​ഗം  കൊ​ച്ചി​യി​ല്‍


കൊ​ച്ചി: സി​നി​മ റി​വ്യൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ ഫെ​ഫ്‌​ക ഇ​ന്ന് കൊ​ച്ചി​യി​ല്‍ നി​ര്‍​ണാ​യ​ക യോ​ഗം ചേ​രും. കൊ​ച്ചി​യി​ലെ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ലാ​ണ് യോ​ഗം.

പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും സി​നി​മ സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ല്‍ സി​നി​മ റി​വ്യൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്യു​ക. നേ​ര​ത്തെ സി​നി​മ റി​വ്യൂ​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഹൈ​ക്കോ​ട​തി​യു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ഇ​ട​പെ​ട​ല്‍ ഫെ​ഫ്ക സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

തീ​യ​റ്റ​റു​ക​ളി​ലു​ള്ള സി​നി​മ​ക​ളെ മോ​ശ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ആ​ദ്യ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ഹൈ​ക്കോ​ട​തി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് നി​ര്‍​മാ​താ​ക്ക​ള്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

സി​നി​മ റി​വ്യൂ ബോം​ബിം​ഗ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​നി​മ പ്ര​മോ​ഷ​ന് ഉ​ള്‍​പ്പെ​ടെ പ്രോ​ട്ടോ​ക്കോ​ള്‍ കൊ​ണ്ടു​വ​രു​മെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

റി​വ്യൂ എ​ന്ന പേ​രി​ല്‍ തീ​യ​റ്റ​ര്‍ പ​രി​സ​ര​ത്തു​നി​ന്ന് സം​സാ​രി​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ട്. തോ​ന്നി​യ​ത് പോ​ലെ റി​വ്യു ന​ട​ത്തു​ന്ന​വ​ര്‍ സി​നി​മ വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ക്കു​ന്നു​വെ​ന്ന് നി​ര്‍​മാ​താ​വ് ജി. ​സു​രേ​ഷ് കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 25ന് ​നാ​യി​രു​ന്നു സി​നി​മ റി​വ്യൂ ചെ​യ്ത​വ​ര്‍​ക്കെ​തി​രേ ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്. റാ​ഹേ​ല്‍ മ​ക​ന്‍ കോ​ര എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ഉ​ബൈ​നി​യു​ടെ പ​രാ​തി​യി​ല്‍ ആ​യി​രു​ന്നു കേ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സി​നി​മ മോ​ശ​മാ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി.

Related posts

Leave a Comment